എസ്.കെ.എം.എം.എ ജില്ലാ നേതൃസംഗമം ഏപ്രില്‍ 9ന്
ആലുവ: സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന് ജില്ലാ നേതൃസംഗമം ഏപ്രില്‍ 9ന് നടത്തുവാന്‍ എസ്.കെ.എം.എം.എ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഒരു റെയ്ഞ്ചില്‍ നിന്നും 15 പ്രതിനിധികളെ നേതൃസംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. എടവനക്കാട് ചാത്തങ്ങാട് ബീച്ച് ബദ്രിയ്യ മദ്രസ ഹാളിലാണ് നേതൃസംഗമം സംഘടിപ്പിച്ചിട്ടുള്ളത്. എസ്കെഎംഎംഎ സംസ്ഥാന സെക്രട്ടറി ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി സംബന്ധിക്കും. മദ്സ മാനേജ്മെന്റ് ശാക്തീകരണ കാമ്പയിനിന്റെ ഭാഗമായാണ് ജില്ലാ നേതൃസംഗമം സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.
ആലുവ സെന്‍ട്രല്‍ മസ്ജിദില്‍ ചേര്‍ന്ന ജില്ലാ യോഗത്തില്‍ പ്രസിഡന്റ് ടി.എ ബഷീര്‍ എടത്തല അധ്യക്ഷനായിരുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അബ്ദുല്‍സലാം ഹാജി പെരിങ്ങാല ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ. സിയാദ് ചെമ്പറക്കി സ്വാഗതവും ട്രഷറര്‍ അബ്ദുസലാം ഹാജി ചിറ്റേത്തുകര നന്ദിയും പറഞ്ഞു.
കെ.എച്ച് അബ്ദുസമദ് ദാരിമി, കെ.എം. യൂസുഫ് മാസ്റ്റര്‍, കെ.എം. അബ്ദുറഹ്മാന്, മുഹമ്മദ് അഷറഫ്, പി.എസ്. ഹസൈനാര്‍ മൗലവി, വി.കെ. മുഹമ്മദ് ഹാജി എടയപ്പുറം, എ.എം. അബ്ദുല്‍ റഷീദ്, പി.ബി. കമാലുദ്ദീന്, എം.എ. സുധീര്‍, കെ.എം. അബ്ദുല്‍ സലാം ഹാജി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."