HOME
DETAILS

ഭരണവര്‍ഗത്തിനെതിരേ പ്രതിഷേധം കനക്കുന്നു

  
Web Desk
May 28 2018 | 06:05 AM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

 

സുല്‍ത്താന്‍ ബത്തേരി: വടക്കനാട്ടെ വീട്ടമ്മമാരുടെ സഹനസമരം എട്ടാം ദിവസത്തില്‍. ദിവസങ്ങള്‍ പിന്നിട്ടിട്ടും സമരത്തെ അവഗണിക്കുന്ന ഭരണകൂട നടപടിക്കെതിരേ പ്രതിഷേധവും കനത്തു തുടങ്ങി. പ്രശ്‌നത്തില്‍ മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും ഇടപടണമെന്ന ആവശ്യവും ഉയര്‍ന്നു. സമരക്കാര്‍ ഉന്നിയിക്കുന്ന ആവശ്യം പരിഹരിക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരം സ്വതന്ത്ര കര്‍ഷക സംഘടനകള്‍ ഏറ്റെടുക്കുമെന്ന മുന്നറിയിപ്പുമായി സംഘടനാ ഭാരവാഹികളും രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് ശല്യക്കാരനായ കൊമ്പനെ പിടികൂടി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് വീട്ടമ്മമാര്‍ സമരം നടത്തുന്നത്. സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും നിസംഗതക്കെതിരേ പ്രതിഷേധം ശക്തമാകുകയാണ്. സമരം നീണ്ടുപോകുമ്പോഴും സമരപന്തല്‍ സന്ദര്‍ശിച്ച് ഇവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജില്ലാ ഭരണകൂടമോ, വനംവകുപ്പോ ഇതുവരെ തയാറായിട്ടില്ല. വനിതകളാണ് നിരിഹാരസമരം അനുഷ്ഠിക്കുന്നതെന്ന പരിഗണനപോലും അധികൃതര്‍ നല്‍കുന്നില്ല. ഇത്തരത്തില്‍ സമരത്തില്‍ ഇടപെടേണ്ടവര്‍ മുഖം തിരിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മിഷനും വനിതാകമ്മിഷനും ഇടപെടണമെന്നും ആവശ്യം ഉയരുന്നുണ്ട്. പ്രശ്‌ന പരിഹാരം ഇനിയും വൈകിയാല്‍ ജില്ലയിലെ എല്ലാസ്വതന്ത്രകര്‍ഷക സംഘടനകളെയും ഏകോപിപ്പിച്ച് സമരം ഏറ്റെടുത്ത് മുന്നോട്ട് വരുമെന്നാണ് ഫാര്‍മേഴ്‌സ് റീലീഫ് ഫോറം പറയന്നത്. അതേ സമയം നിരാഹാരമനുഷ്ടിക്കുന്ന ഷേര്‍ലി പൗലോസ്, സോണിയ ജയിംസ് എന്നിവരുടെ ആരോഗ്യനില വഷളായി തുടങ്ങിയിട്ടുണ്ട്.
ആനകളെ തുരത്തുന്നതിന്റെ ദുരിതം പേറുന്നത്
ചെതലയംകാര്‍
ചെതലയം: വടക്കനാട് നിന്നും ആനകളെ തുരത്തുന്നതിന്റെ ദുരിതം പേറുന്നത് ചെതലയത്തുകാര്‍. കഴിഞ്ഞദിവസം ഇവിടെനിന്നും തുരത്തിയ ആനകള്‍ ചെതലയം ആറാംമൈലില്‍ വ്യാപക കൃഷിനാശം വരുത്തി. ആനകള്‍ ഇറങ്ങുന്നത് തടയാന്‍ നടപടിയുണ്ടായില്ലെങ്കില്‍ വന്യജീവിസങ്കേതം ഓഫിസിനുമുന്നില്‍ സര്‍വമത പ്രാര്‍ഥന നടത്തുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. വടക്കനാട് ഇറങ്ങുന്ന ആനകളെ തുരത്തുന്ന നടപടികള്‍ വനംവകുപ്പ് ശക്തമാക്കിയതോടെയാണ് ചെതലയത്തുകാര്‍ക്ക് ദുരിതം തുടങ്ങിയത്. വടക്കനാട്‌നിന്നു ആനകളെ തുരത്തുമ്പോള്‍ ഈ ആനകള്‍ എത്തുന്നത് ഇവിടെനിന്നും രണ്ടരകിലോമീറ്റര്‍ മാത്രം ദൂരമുള്ള ചെതലയം ആറാംമൈലിലാണ്. കഴിഞ്ഞദിവസം ഇത്തരത്തില്‍ തുരത്തിയ ആനകള്‍ എത്തി വ്യാപകകൃഷിനാശമാണ് പ്രദേശത്ത് വരുത്തിയത്. പ്രദേശത്തെ കര്‍ഷകരായ തെക്കേടത്ത് സന്തോഷ്, മനോജ്, കുഞ്ഞന്‍ എന്നിവരുടെ വാഴകൃഷി ആനകള്‍ നശിപ്പിച്ചു. 200ാളം കുലച്ചു മൂപ്പെത്താറായ വാഴകളാണ് നശിപ്പിച്ചതിലധികവും. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 26ന് വടക്കനാട് കൊമ്പനെ തുരത്തിയതിനെ തുടര്‍ന്ന് ചെതലയം ഭാഗത്തെത്തിയ കൊമ്പന്‍ കൃഷിനാശം വരുത്തിയിരുന്നു. ഇത്തരത്തില്‍ തുരത്തുന്ന ആനകള്‍ ഇവിടെയെത്തി കൃഷിഭൂമിയില്‍ ഇറങ്ങുന്നത് തടയാന്‍ പ്രതിരോധം തീര്‍ക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കെ.സി.വൈ.എം
പ്രകടനം നടത്തി
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് ഭീതിപടര്‍ത്തുന്ന കൊമ്പനെ മയക്കുവെടിവെച്ചു പിടികൂടണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണ അറിയിച്ച് കെ.സി.വൈ.എം വടക്കനാട് യൂനിറ്റിന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. അസംപ്ഷന്‍ ജങ്ഷനില്‍ നിന്നുമാരംഭിച്ച് സമരപന്തലില്‍ സമാപിച്ച പ്രകടനത്തിന് വിപിന്‍ മുട്ടപ്പള്ളി, ജിജോ, റോസ്‌മേരി നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്

National
  •  10 days ago
No Image

ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

Kerala
  •  10 days ago
No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  10 days ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  10 days ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  10 days ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  10 days ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  10 days ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  10 days ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  10 days ago