നിപാ വൈറസ്: സര്‍വകക്ഷി യോഗങ്ങള്‍ ഇന്ന് ചേരും
എടച്ചേരി: സമീപ പ്രദേശങ്ങളില്‍ നിപാ വൈറസ് പനി പടര്‍ന്നു പിടിച്ചതോടെ എടച്ചേരി പഞ്ചായത്തില്‍ മുന്‍കരുതലുകള്‍ ആരംഭിച്ചു.
ഇന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരും. കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചായത്തിലെ രണ്ടു പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ വാര്‍ഡ് അംഗങ്ങളും, കച്ചവടക്കാരും പൊതു പ്രവര്‍ത്തകരും സഹകരിച്ചു.
പനി പടരുന്ന സാഹചര്യത്തില്‍ നാട്ടുകാരെ മുഴുവന്‍ ബോധവാന്മാരാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. ഇന്ന് മൂന്നിന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും, പൊതു പ്രവര്‍ത്തകരെയും ക്ഷണിച്ചിട്ടുണ്ട്. പുതിയങ്ങാടി കുനിയില്‍ താഴെ റോഡിനിരുവശവും കെട്ടിക്കിടന്ന മാലിന്യങ്ങള്‍ പ്രദേശത്തെ ചെറുപ്പക്കാര്‍ ചേര്‍ന്ന് ശുചീകരിച്ചു.
കക്കട്ടില്‍: നിപാ ബാധയെ തുടര്‍ന്ന് സ്ത്രീ മരണപ്പെട്ട നരിപ്പറ്റ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്യം നല്‍കാന്‍ വാര്‍ഡുതല സര്‍വകക്ഷി യോഗങ്ങള്‍ ചേര്‍ന്നു. ഇന്ന് സര്‍വകക്ഷി നേതൃത്വത്തില്‍ ഗൃഹ സമ്പര്‍ക്കം നടത്തും. കല്യാണിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ബന്ധുക്കളെ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവര്‍ കല്യാണിയുടെ വീട്ടിലാണുള്ളത്. സ്ഥിരമായി പ്രഷറിന് ഗുളിക കഴിച്ചിരുന്ന കല്ല്യാണി ഒരുഗുളിക കഴിച്ചിട്ടും തലകറക്കം മാറാത്തതിനെ തുടര്‍ന്ന് കൂടുതല്‍ ഗുളികകള്‍ കഴിച്ചതിനാലാണ് ആദ്യം വടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഈ മാസം 16ന് മെഡിക്കല്‍ കോളജിലുംഅഡ്മിറ്റാവുന്നത്.
അതേസമയം ഇവരെ പരിചരിച്ചവരെ നിരീക്ഷണത്തിനായി ഇന്നലെ തന്നെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും പരിശോധനയില്‍ രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ വീടുകളിലേക്ക് തന്നെ പറഞ്ഞയച്ചു.
സംഭവം നടന്ന ഇന്നലെ തന്നെ സര്‍വകക്ഷി ജാഗ്രതാ സമിതിക്ക് രൂപം നല്‍കിയതായി പ്രസിഡന്റ് നാരായണി പറഞ്ഞു. കൂടാതെ എല്ലാ വാര്‍ഡുകളിലെയും ജാഗ്രതാസമിതികള്‍ ഇന്നുതന്നെ യോഗംചേര്‍ന്ന് കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."