ഉരുവച്ചാലില്‍ തെരുവു നായ ശല്യം രൂക്ഷം
ഉരുവച്ചാല്‍: നായ ശല്യം രൂക്ഷമാവുന്നു. സ്‌കൂള്‍ വരാന്തകളും നായകളുടെ താവളമാക്കി. നാടാകെ
തെരുവ് നായ ശല്യം ദുരിതമേറുന്നു.
മാലൂര്‍ പഞ്ചായത്തിലെ ശിവപുരം ഹയര്‍ സെന്‍ഡറി സ്‌കൂള്‍, ഇടപ്പഴശ്ശി കാഞ്ഞിലേരി റോഡ്, മാലൂര്‍ എന്നിവിടങ്ങളിലും,മട്ടന്നൂര്‍ നഗരസഭയിലെഉരുവച്ചാല്‍ പഴശ്ശി ,മണക്കായി റോഡ്, എന്നീമേഖലയിലാണ് നായ ശല്യം വ്യാപകമായത്. നടപടി വേണമെന്ന് ആവശ്യപെട്ട് സ്‌കൂള്‍ അധികൃതര്‍ മാലൂര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. സ്‌കൂള്‍ മുറ്റത്തേക്ക് വരുന്ന വരെ നായ ഭീതിയിലാക്കും. നായയെ ഭയന്ന് സ്‌കൂളിലേക്ക് കടന്നു പോവാന്‍ കഴിയാത്ത അവസ്ഥയാണ്.
സ്‌കൂളില്‍ ചേരാന്‍ വരുന്ന ചെറിയ കുട്ടികള്‍ നായയെ കണ്ട് ഭയപ്പെടുകയാണ്. പഞ്ചായത്തില്‍ പരാതി നല്കിയിട്ട് നടപടി എടുക്കാത്തതില്‍ നാട്ടുകാര്‍, രക്ഷിതാക്കള്‍, പി.ടി.എ, കമ്മിറ്റി എന്നിവരുടെ നേതൃത്വത്തില്‍ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ ബിന്ദു പറഞ്ഞു. നടന്നു പോവുന്നവര്‍കയ്യില്‍ കല്ലും, വടിയും കരുതിയാണ് പോവുന്നത്.
കഴിഞ്ഞ ദിവസം രാത്രി പള്ളിയിലേക്ക് വരികയായിരുന്ന കുട്ടികളുടെ പിറകെ നായകള്‍ ഓടിയ സംഭവം ഉണ്ടായിരുന്നു. ഉരുവച്ചാല്‍ ടൗണില്‍ മാലിന്യം ശേഖരിക്കുന്ന സ്ഥലത്ത് നായകള്‍ കൂട്ടത്തോടെ എത്തുകയാണ്. നിര്‍മ്മാണത്തിലിരിക്കുന്ന വീട് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് നായകളുടെ താവളമാണ്. നായ ശല്യത്തിന് ബന്ധപ്പെട്ടവര്‍ പരിഹാരം കാണണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."