HOME
DETAILS
MAL
കെട്ടിട നിര്‍മാണത്തിനിടെ അപകടം; മൂന്നു പേര്‍ക്ക് പരുക്ക്
backup
March 27 2017 | 22:03 PM
ചങ്ങരംകുളം: നിര്‍മാണം നടക്കുന്ന ഇരുനില കെട്ടിടത്തില്‍നിന്നു വീണ് അന്യസംസ്ഥാന തൊഴിലാളിയടക്കം മൂന്നു പേര്‍ക്കു പരുക്കേറ്റു.
ചങ്ങരംകുളത്തിനടുത്തു മാന്തടം അച്ചായത്തുകുന്ന് സ്വദേശികളായ പ്രശാന്ത് (22), ഷാജി (30), ബിഹാര്‍ സ്വദേശി ചോട്ടു (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഷാജിയുടെ നില ഗുരുതരമാണ്.ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചങ്ങരംകുളം പുത്തന്‍പള്ളി റോഡില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകമുണ്ടണ്ടായത്. ഇരുനില കെട്ടിടത്തിന്റെ പാരപ്പിറ്റ് തേക്കാനായി നിര്‍മിച്ച താല്‍ക്കാലിക നിലത്തിന്റെ കഴുങ്ങ് ഒടിഞ്ഞതാണ് അപകട കാരണം.
ഓടിയെത്തിയ സമീപവാസികള്‍ ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."