കുടിവെള്ള പൈപ്പില്‍ നിന്നും ജലം പാഴാകുന്നു; ലൈനിലെ അപാകതയെന്ന് ആക്ഷേപം
പുത്തനത്താണി: തിരുനാവായ കുടിവെള്ള പദ്ധതിയിലെ ലൈനില്‍ നിന്നും ജലം പാഴാകുന്നു. ലൈനിലെ അപാകത തീര്‍ക്കാത്തതില്‍ പ്രതിക്ഷേധം വ്യാപകമായി. ഇത് സംബന്ധിച്ച് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെയും ഹൗസ് കണക്ഷന്‍ റീഡിങ്ങ് എടുക്കുന്ന ഉദ്യോഗസ്ഥരെയും വിവരമറിയിച്ചെങ്കിലും ആരുമിത് ഗൗനിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഈ അവസ്ഥ ഇരുപത് ദിവസത്തോളമായി തുടരുകയാണ്. ഭാരതപ്പുഴയില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളം കാടാമ്പുഴമലയിലെ കൂറ്റന്‍ ജലസംഭരണിയില്‍ എത്തിച്ച് അവിടെ നിന്നുമാണ് ആതവനാട്, മാറാക്കര പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്നത്. ഭാരതപ്പുഴയില്‍ വെള്ളമില്ലാത്തത് കാരണം കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നുമാണ് ഭാരതപ്പുഴയില്‍ വെള്ളമെത്തിക്കുന്നത്. ഹൗസ് കണക്ഷന് അമിതമായി പണം ഈടാക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ടണ്ട്. ഒരു കണക്ഷന്‍ ലഭിക്കണമെങ്കില്‍ പതിനായിരത്തോളം രൂപ ഉപഭോക്താവിന് ചിലവ് വരുന്നുണ്ട്. റോഡ് ക്രോസ് ചെയ്തു ലൈന്‍ വലിക്കണമെങ്കില്‍ അധികമായി നാലായിരത്തോളവും മെയിന്‍ ലൈനില്‍ നിന്നും കണക്ഷന്‍ നല്‍കുന്ന വീട്ടിലേക്കുള്ള ലൈനിന്റെ പ്ലാന്‍ വരക്കുന്നതിന് 750 രൂപയോളവും നല്‍കേണ്ടണ്ടി വരുന്നു. ഇവയെല്ലാം നല്‍കിയാല്‍ തന്നെയും അപാകതകള്‍ പരിഹരിക്കാതെയാണ് കണക്ഷന്‍ നല്‍കുന്നത്.
മെയിന്‍ ലൈനില്‍ നിന്നും വീടുകളിലേക്ക് ചെറിയ പൈപ്പ് കണക്ടു ചെയ്യുന്ന സ്ഥലത്ത് ശരിയായ രീതിയില്‍ കണക്ടു ചെയ്യാതിരിക്കുകയും ഇത് മൂലം കണക്ഷന്‍ നല്‍കുന്ന ഭാഗത്ത് നിന്നും ജലം പുറത്തേക്ക് ലീക്കായി റോഡിലൂടെ ഒഴുകുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."