കെവിന്റെ കൊലപാതകം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍, പോസ്റ്റ്മോര്‍ട്ടം ചൊവ്വാഴ്ച
കോട്ടയം: കോട്ടയം സ്വദേശി കെവിന് പി. ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. തമിഴ്നാട്ടില്‍ നിന്നാണ് നിയാസ്, റിയാസ് എന്നിവരെ പൊലിസ് പിടികൂടിയത്. ഇഷാന് എന്നയാളെ നേരത്തെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന നിയാസിനെ സംഭവം പുറത്തുവന്നതിനെത്തുടര്‍ന്ന് ഇന്നു രാവിലെ പുറത്താക്കിയിരുന്നു. കെവിനെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാര്‍ ഓടിച്ചത് നിയാസാണ് എന്നാണ് സൂചന. പുനലൂര്‍ ഇടമണ്‍ യൂനിറ്റ് സെക്രട്ടറിയായിരുന്നു നിയാസ്. കേസില്‍ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന് ഷാനു ഉള്‍പ്പെടെ 10 പ്രതികളാണുള്ളത്.
മൃതദേഹ പോസ്റ്റ്മോര്‍ട്ടം ചൊവ്വാഴ്ച
അതിനിടെ കെവിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ചൊവ്വാഴ്ചയാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. പോസ്റ്റ്മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തണം എന്നടക്കമുള്ള ആവശ്യങ്ങളുമായി കോണ്‍ഗ്രസ് എത്തിയതോടെയാണ് ചൊവ്വാഴ്ചത്തേക്കു മാറ്റിവച്ചത്. ആര്.ഡി.ഒയുടെ സാന്നിധ്യത്തിലായിരിക്കണം പോസ്റ്റ്മോര്‍ട്ടം. ഏറ്റവും സീനിയറായ ഡോക്ടര്‍ തന്നെ പോസ്റ്റ്മോര്ട്ടിത്തിനു നേതൃത്വം നല്‍കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
മൃതദേഹം മോര്‍ച്ചറിയില്‍ എത്തിക്കുന്നതിനിടെ വന്‍ പ്രതിഷേധമാണ് നടന്നത്. തിങ്കളാഴ്ച രാവിലെയാണ് തെന്മലയ്ക്കടുത്ത് ചാലിയേക്കരയില്‍ മൃതദേഹം കണ്ടെത്തിയത്.
വൈകിട്ട് മൃതദേഹം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ കോണ്‍ഗ്രസ്, സി.എസ്.ഡി.എസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."