വവ്വാലില്‍ വൈറസ് ബാധ സ്ഥിരീകരിക്കാനുള്ള സാധ്യത കുറവ്
കോഴിക്കോട്: വവ്വാലില്‍ നിപാ വൈറസ് ബാധ സ്ഥിരീകരിക്കാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ വകുപ്പ്. പ്രത്യേക കാലയളവിലാണ് ഇവയുടെ ശരീരത്തില്‍നിന്ന് വൈറസ് ഉയര്‍ന്ന രീതിയില്‍ ഉല്‍സര്‍ജിക്കപ്പെടുന്നതെന്നും ആ സമയത്ത് അവയുടെ ശരീരത്തില്‍നിന്ന് ശേഖരിക്കുന്ന സ്രവങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ വൈറസ് ബാധ കണ്ടെത്താനാവൂവെന്നും അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. ഇന്നലെ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് സാധാരണയായി വൈറസ് ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ വവ്വാലിനെ ഇപ്പോള്‍ പിടികൂടിയാലും സംസ്ഥാനത്ത് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഫലം ലഭിക്കാന്‍ പര്യാപ്തമല്ല. പേരാമ്പ്രയില്‍ രോഗത്തിന് കാരണമായ വൈറസ് ബംഗ്ലാദേശില്‍ കണ്ടെത്തിയ വൈറസിന് സമാനമായ ജനിതകഘടനയുള്ളതാണ്. ഇവ വവ്വാലുകളില്‍ നിന്നും മറ്റ് മൃഗങ്ങളിലേക്ക് പകരാന്‍ സാധ്യത കുറവാണ്. മലേഷ്യയില്‍ കണ്ടെത്തിയതിനേക്കാളും അപകടസാധ്യത ഈ വൈറസിന് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."