HOME
DETAILS
MAL
പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കണം: പി.ഡി.പി
backup
May 28 2018 | 20:05 PM
കൊച്ചി: കെവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് പി.ഡി.പി സംസ്ഥാന ജന. സെക്രട്ടറി ടി.എ മുജീബ് റഹ്മാന്. തട്ടിക്കൊണ്ട് പോകപ്പെട്ട വിവരം പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും അന്വേഷണം വൈകിപ്പിച്ച പൊലിസുകാര്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി എന്ന് ഭാര്യ പൊലിസിനെ അറിയിച്ചപ്പോള്‍ കേസ് പരിഗണിച്ചിരുന്നെങ്കില്‍ കെവിന്റെ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നു. പഴുതടച്ച അന്വേഷണത്തിലൂടെ മുഴുവന്‍ കുറ്റവാളികളേയും കണ്ടെത്താന്‍ അടിയന്തിര നടപടിയുണ്ടാകണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."