HOME
DETAILS
MAL
ഗ്യാസ് ഏജന്‍സി തൊഴിലാളികള്‍ പണിമുടക്ക് പിന്‍വലിച്ചു
backup
March 27 2017 | 22:03 PM
തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ട് ഈ മാസം 30 മുതല്‍ ഗ്യാസ് ഏജന്‍സി തൊഴിലാളികള്‍ ആഹ്വാനം ചെയ്തിരുന്ന പണിമുടക്ക് പിന്‍വലിച്ചു. അഡിഷനല്‍ ലേബര്‍ കമ്മിഷണര്‍ എസ് തുളസീധരന്‍ വിളിച്ചു ചേര്‍ത്ത തൊഴിലാളി,തൊഴിലുടമ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം എല്‍.പി.ജി മേഖലക്കായുള്ള പ്രത്യേക വിഞ്ജാപനം സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നതുവരെ കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ് മേഖലയിലെ മിനിമം വേതന വിഞ്ജാപന പ്രകാരമുള്ള ശമ്പളം ഗ്യാസ് ഏജന്‍സി തൊഴിലാളികള്‍ക്ക് ലഭിക്കും. ഈ വര്‍ഷം ജനുവരി ഒന്നു മുതലാണ് വ്യവസ്ഥകള്‍ക്ക് പ്രാബല്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."