വൈ.എം.സി.എ റീജിയണല്‍ വാര്‍ഷിക സമ്മേളനം അടൂരില്‍ ഒന്‍പതിന്
ആലുവ : വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയണ്‍ (കേരളം) വാര്‍ഷിക സമ്മേളനവും പുതിയ പ്രവര്‍ത്തന വര്‍ഷത്തിലെ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും ഒന്‍പതിന് അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ (പി.ഒ. ഫിലിപ്പ് നഗര്‍) നടക്കും. കേരളത്തിലെ വിവിധ വൈ.എം.സി.എ.കളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കേരളാ റീജിയണല്‍ ചെയര്‍മാനും ദേശീയ അദ്ധ്യക്ഷനുമായ ഡോ. ലെബി ഫിലിപ്പ് മാത്യു, റീജിയണല്‍ ട്രഷറര്‍ ഷിബു തെക്കുംപുറം, ആക്ടിംഗ് റീജിയണല്‍ സെക്രട്ടറി മോഹന്‍ ജോര്‍ജ്ജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മിസോറാം വനംവകുപ്പ് മന്ത്രിയും വൈ.എം.സി.എ. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ റീജിയണല്‍ ചെയര്‍മാനുമായ ലാല്‍ രത്തന്‍ റാള്‍ട്ടേ മുഖ്യാതിഥിയായിരിക്കും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ദേശീയ ഐക്യസന്ദേശം നല്‍കും. വൈ.എം.സി.എ. സംസ്ഥാന ചെയര്‍മാനും, ദേശീയ പ്രസിഡന്റുമായ ഡോ. ലെബി ഫിലിപ്പ് മാത്യു അദ്ധ്യക്ഷത വഹിക്കും.
വാര്‍ഷിക സമ്മേളനത്തിന് വൈ.എം.സി.എ പത്തനംതിട്ട സബ് റീജിയനാണ് അതിഥേയത്വം വഹിക്കുക. സമ്മേളനത്തിന് മുന്നോടിയായി മൂന്നിന് ഞായറാഴ്ച കേരളത്തിലെ പ്രാദേശിക വൈ.എം.സി.എ.കള്‍ പ്രാര്‍ഥനാദിനമായി കൊണ്ടാടും. പ്രാര്‍ത്ഥനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 4.30 ന് പള്ളിക്കര വൈ.എം.സി.എ.യില്‍ ബിഷപ്പ് കുര്യാക്കോസ് മാര്‍ യൗസേബിയോസ് നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."