HOME
DETAILS

കൈരാനയിലും മഹാരാഷ്ട്രയിലും വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട്

  
backup
May 28 2018 | 21:05 PM

%e0%b4%95%e0%b5%88%e0%b4%b0%e0%b4%be%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf


ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ കൈരാനയിലും മാഹാരാഷ്ട്രയിലെ പല്‍ഘാര്‍, ബാന്ദ്ര എന്നിവിടങ്ങളിലും വോട്ടിങ് യന്ത്രങ്ങളില്‍ (ഇ.വി.എം) പരക്കെ തകരാറ്. മണ്ഡലത്തിലെ 60ഓളം ബൂത്തുകളില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാറുള്ളതായി ചൂണ്ടിക്കാണിച്ച് കൈരാനയിലെ സംയുക്തപ്രതിപക്ഷ സ്ഥാനാര്‍ഥി തബസ്സും ഹസന്‍ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്.
ദലിത്, മുസ്‌ലിം വിഭാഗങ്ങള്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് ഇ.വി.എം തകരാറിലായതെന്നും അവര്‍ ആരോപിച്ചു. പിന്നാലെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ആര്‍.പി.എന്‍ സിങ്, എസ്.പി നേതാവ് രാംഗോപാല്‍ യാദവ്, ആര്‍.എല്‍.ഡി നേതാവ് അജിത് സിങ് ഉള്‍പ്പെടെയുള്ളവര്‍ വൈകീട്ടോടെ ഡല്‍ഹിയിലെത്തി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനറെ കണ്ടും പരാതി ഉന്നയിച്ചു. തകരാര്‍ വന്ന ബൂത്തുകളില്‍ റീപോളിങ് നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വോട്ടിങ് യന്ത്രങ്ങളിലുണ്ടായ തകരാറുകള്‍ക്കെതിരേ പ്രതിപക്ഷനേതാക്കള്‍ രംഗത്തുവന്നു. കൈരാനയിലെ ദലിത്- മുസ്‌ലിം മേഖലയിലാണ് കൂടുതല്‍ തകരാര്‍ റിപ്പോര്‍ട്ട്‌ചെയ്തതെന്നും ഇവിടെ രണ്ടുമണിക്കൂറോളം ചിലബൂത്തുകളില്‍ വോട്ടെടുപ്പ് നിര്‍ത്തിവച്ചതോടെ റമദാന്‍ ആയതിനാല്‍ നിരവധി മുസ്‌ലിം സ്ത്രീകള്‍ വോട്ട്‌ചെയ്യാതെ മടങ്ങിപ്പോയതായും ആര്‍.എല്‍.ഡി നേതാക്കള്‍ ആരോപിച്ചു.
എന്തിനാണ് സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിനുള്ള ഇ.വി.എം ഗുജറാത്തിലെ സൂറത്തില്‍ നിന്നു വാങ്ങിയതെന്ന് എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ ചോദിച്ചു.
മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇ.വി.എം ഒഴിവാക്കി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 450ഓളം വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതായി ഭാരത് ബഹുജന്‍ മഹാസംഘ് നേതാവ് പ്രകാശ് അംബേദ്കര്‍ പറഞ്ഞു.
എന്നാല്‍ ഇവി.എം കൃത്രിമത്വം നടത്തിയതായ ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിച്ചു. ചിലബൂത്തുകളില്‍ ചെറിയ സാങ്കേതിക തടസ്സം ഉണ്ടായതായും അതു ശരിയാക്കിയെന്നും പറഞ്ഞ കമ്മിഷന്‍, യന്ത്രങ്ങളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ക്കു കാരണം അമിത ഉഷ്ണമാണെന്നും വിലയിരുത്തി.
ഇ.വി.എം പരിശീലനത്തിന് എത്തിയവര്‍ പലരും നേരത്തെ പോയെന്നും ചിലര്‍ ആ സമയം മൊബൈല്‍ ഫോണില്‍കളിക്കുകയായിരുന്നു. അത്തരക്കാര്‍ ശരിയായ വിധത്തിലല്ല യന്ത്രം സ്ഥാപിച്ചതെന്നും അതിനാലാണ് പരാതിക്കാസ്പദമായ സംഭവങ്ങള്‍ ഉണ്ടായതെന്നും സംസ്ഥാന ഇലക്ടറല്‍ ഓഫിസ് അറിയിച്ചു.
പരാതികള്‍ പരിശോധിച്ചുവരികയാണ്. അതില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കും. ശേഷം തുടര്‍നടപടി എടുക്കുമെന്നും സംയുക്ത പ്രതിപക്ഷനേതാക്കളെയും ബി.ജെ.പി നേതാക്കളെയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ചിലസ്ഥലങ്ങളില്‍ യന്ത്രങ്ങള്‍ക്കു തകരാര്‍ വന്നതായും ഇക്കാരണത്താല്‍ നിരവധിപേര്‍ വോട്ട് ചെയ്യാതെ മടങ്ങിയതായി കൈരാനാ ബി.ജെ.പി സ്ഥാനാര്‍ഥി മൃഗങ്ക സിങ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ കൈരാന, മഹാരാഷ്ട്രയിലെ പല്‍ഗാര്‍, ബാന്ദ്ര, നാഗാലാന്‍ഡിലെ തേരെ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നൂര്‍പൂര്‍ (ഉത്തര്‍പ്രദേശ്), ശാന്‌കോട്ട് (പഞ്ചാബ്), ജോകിഹട്ട് (ബിഹാര്‍), ഗോമിയ, സില്ലി (ജാര്‍ഖണ്ഡ്), പലുസ് കദീഗാവ് (മഹാരാഷ്ട്ര), അംബാത്തി (മേഘാലയ), തരാളി (ഉത്തരാഖണ്ഡ്), മഹേഷ്ത്തല (പശ്ചിമബംഗാള്‍) കേരളത്തിലെ ചെങ്ങന്നൂര്‍ എന്നീ നിയമസഭാമണ്ഡലങ്ങളിലും ഇന്നലെ വോട്ടെടുപ്പ് നടന്നു. എല്ലായിടത്തും വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  3 months ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago