കൃഷിയിടത്തിലെ വന്യമൃഗ ശല്യം; കര്‍ഷകര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നല്‍കും
പേരാമ്പ്ര: കൃഷിഭൂമിയിലെ വന്യമൃഗശല്യം തടയാന്‍ റെയില്‍വേലി സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ത്തി 10,000 കര്‍ഷകര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നല്‍കുന്നു. ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം പൂഴിത്തോട് അമലോത്ഭവ ദേവാലയ പരിസരത്ത് വികാരി ഫാ.മാത്യു പെരുവേലില്‍ നിര്‍വഹിച്ചു. ലക്ഷക്കണക്കിനു രൂപ വകയിരുത്തി സോളാര്‍ ഫെന്‍സിങ് നടത്തുന്നതും ട്രഞ്ച് നിര്‍മിക്കുന്നതും പ്രയോജനരഹിതമാണെന്നാണ് കര്‍ഷകരുടെ വാദം.
തുടക്കത്തില്‍ ചെലവ് അല്‍പം കൂടുമെങ്കിലും കര്‍ഷകര്‍ക്കും കൃഷിയിടങ്ങള്‍ക്കുമെതിരെയുള്ള വന്യമൃഗ ഭീഷണിക്കു പരിഹാരം റെയില്‍വേലി സ്ഥാപിക്കുന്നതാണ് ഉചിതമെന്നു സംസ്ഥാനത്ത് മറ്റു സ്ഥലങ്ങളില്‍ നടപ്പാക്കിയ പദ്ധതി തെളിയിച്ചിട്ടുണ്ടെന്നു പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫിസ് പരിധിയിലെ താമസക്കാരായ കര്‍ഷകര്‍ പറയുന്നു. ഒപ്പുശേഖരണ പരിപാടിക്കു ജോണ്‍ കുന്നത്ത്, വിനീത് പരുത്തിപ്പാറ, ബോബന്‍ വെട്ടിക്കല്‍, അഗസ്റ്റിന്‍ അമ്പാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."