താലൂക്കാശുപത്രിയിലെ കുഴല്‍ കിണര്‍ നിര്‍മാണം അവതാളത്തില്‍
ചേര്‍ത്തല : താലൂക്കാശുപത്രിയില്‍ആവശ്യത്തിന് ജലം ലഭിക്കുന്നില്ല കുഴല്‍ കിണര്‍ താഴുത്തുവാന്‍ ഫണ്ട് അനുവദിച്ചിട്ട് ഒരു വര്‍ഷമായിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നില്ല.
രോഗികളും ആശുപത്രി ജീവനക്കാരും ദുരിതത്തില്‍.ദിവസേന എഴുനൂറിനുമേല്‍ രോഗികള്‍ ഓപിയില്‍ എത്തുകയും അതില്‍ നൂറുകണക്കിനുപേര്‍ കിടത്തിചികിത്സയ്ക്കും വിധേയമാകുകയും ചെയ്യുന്ന താലൂക്ക് ആശുപത്രിയിലാണ് രൂക്ഷമായ ജലദൗര്‍ലഭ്യം നേരിടുന്നത്.
ആശുപത്രിയില്‍വല്ലപ്പോഴും ലഭിക്കുന്ന ജപ്പാന്‍ കുടിവെള്ളം ഡയാലീസസിനുപോലും തികയുന്നില്ല.കഴിഞ്ഞയാഴ്ച ജപ്പാന്‍ കുടിവെള്ളവിതരണം ദിവസങ്ങളോളം നിലച്ചപ്പോള്‍ ജലമില്ലാത്തതിനാല്‍ ഡയാലീസസ് മണിക്കൂറുകളോളം നിര്‍ത്തിവെക്കേണ്ടിവന്നു.ആശുപത്രി കോന്പൗണ്ടിനുള്ളില്‍ പല ഭാഗങ്ങളിലായി താഴ്ത്തിയിരിക്കുന്ന പന്ത്രണ്ടോളം ചെറിയ ബോര്‍വില്ലറില്‍ നിന്നുള്ള ജലമാണ് വര്‍ഷങ്ങളായിആശുപത്രിയില്‍ ഉപയോഗിക്കുന്നത്.
കുഴല്‍ കിണര്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ആലപ്പുഴ പഴവീട് ഭൂഗര്‍ഭ ജല അതോററ്റി 2015 ല്‍ എസ്റ്റിമേറ്റ് എടുത്ത് 2017 മാര്‍ച്ചില്‍ സര്‍ക്കാര്‍ ഫണ്ട് അനുവധിക്കുകയും ചെയ്ത പദ്ധതിയില്‍ ഒരു നടപടിക്രമങ്ങളും ആരംഭിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.ആശുപത്രി പ്രധാനകെട്ടിടത്തിന് മുന്നിലാണ് പുതിയ കുഴല്‍ കിണര്‍ സ്ഥാപിക്കുന്നത്.
പലതവണ കുഴല്‍കിണര്‍ താഴ് ത്തേണ്ട ഭൂഗര്‍ഭജല അതോററ്റിയുമായി ബദ്ധപെട്ടു. കുഴല്‍ കിണര്‍ കുഴിയ്ക്കുവാനുള്ള സാധന സാമിഗ്രിയുടെ അഭാവം മൂലമാണ് പദ്ധതി നടപ്പാക്കാന്‍ സാധിക്കാതെ വന്നെതെന്നാണ് ആലപ്പുഴ ഭൂഗര്‍ഭ ജല അതോററ്റി അധികൃര്‍ പറയുന്നത്.എന്നാല്‍ ആശുപത്രിയുടെ ഇപ്പോഴത്തെ ആവശ്യത്തിനനുസരിച്ച് ജലം ലഭിക്കണമെങ്കില്‍ പഴയടെണ്ടര്‍ പ്രകാരമുള്ള പൈപ്പ് താഴ്ത്തിയാള്‍കാലപ്പഴക്കം ലഭിക്കില്ലെന്നുംആയതിനാല്‍ ടെണ്ടറില്‍ കൂടുതല്‍ തുകവകകൊള്ളിച്ച് നിലവാരം കൂടിയപൈപ്പ് ഉപയോഗിക്കണമെന്ന് കരാര്‍കാരന്‍ പറഞ്ഞതായി സൂചനയുണ്ട്.
എന്നാല്‍ആശുപത്രിയിലെജലദൗര്‍ലഭ്യത്തെകുറിച്ച് ആരും തന്നോട് പറഞ്ഞിരുന്നില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ ഐസക് മാടവന പറഞ്ഞു. ഇപ്പോള്‍അവസ്ഥ മനസിലാക്കി കുഴല്‍കിണര്‍ കരാറുകാരനെ വിളിച്ച്ഉടന്‍ വേണ്ടത് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്.ചെങ്ങന്നൂര്‍ ഇലക്ഷന്‍ നടപടിക്രമങ്ങള്‍ കഴിഞ്ഞ് കരാറുകാരന്‍കൂടുതലായി ആവശ്യപ്പെട്ട ഫണ്ട് അനുവദിപ്പിച്ചു നല്‍കി അടുത്തമാസം ആദ്യംകുഴല്‍കിണര്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് നഗരസഭചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."