HOME
DETAILS
MAL
ഗൂഗിള്‍ ജീവനക്കാരന്റെ ഭാര്യ ആത്മഹത്യ ചെയ്തു
backup
March 27 2017 | 23:03 PM
ഹൈദരാബാദ്: ഗൂഗിള്‍ ജീവനക്കാരന്റെ ഭാര്യയും ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ജീവനക്കാരിയുമായ ഭാഗ്യലക്ഷ്മി ആത്മഹത്യ ചെയ്തു. സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവ് ശശിധറിന്റെയും വീട്ടുകാരുടെയും പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് യുവതി എഴുതിയ കുറിപ്പില്‍ പറയുന്നതായി പൊലിസ് അറിയിച്ചു. സ്ത്രീധനം നല്കിയിട്ടില്ലെങ്കില് നഗ്നചിത്രം ഓണ്‍ലൈനില്‍ അപ്്ലോഡ് ചെയ്യുമെന്ന് ഭര്‍ത്താവ് ഭീഷണി മുഴക്കിയിരുന്നതായും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സഹിക്കാന്‍ കഴിയാത്ത വിധത്തിലുളള പീഡനം ഏല്‍ക്കേണ്ടിവരുന്നതായും ഇവര്‍ എഴുതിവച്ച ആത്മഹത്യാകുറിപ്പിലുള്ളതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."