HOME
DETAILS
MAL
ഡാമുകള്‍ വരണ്ട് തുടങ്ങി
backup
March 27 2017 | 23:03 PM
ചെന്നൈ: വരള്‍ച്ച രൂക്ഷമായതോടെ സംസ്ഥാനത്തെ 89 ശതമാനം ഡാമുകളും വറ്റിത്തുടങ്ങി. മാര്‍ച്ച് മാസങ്ങളില്‍ ഡാമുകളില്‍ 40 ശതമാനത്തോളം വെള്ളമുണ്ടാകാറുണ്ടെങ്കിലും ഇത്തവണ 11 ശതമാനം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. മുന്‍കാലഘട്ടങ്ങളില്‍ മാര്‍ച്ച് മാസത്തില്‍ മൊത്തം സംഭരണ ശേഷിയില്‍ കുറവുണ്ടാകാറുണ്ടെങ്കിലും ഇത് 26 ടി.എം.സി അടിവെള്ളമുണ്ടാകുമെന്ന് ജലസേചന വകുപ്പ് പറയുന്നു. ശരാശരി 921 മി.മീറ്റര്‍ മഴലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 40 ശതമാനത്തില്‍ താഴെയാണ് മഴലഭിച്ചത്. ഇതാണ് വേനല്‍ ശക്തിപ്പെട്ടതോടെ ഡാമുകളെല്ലാം വറ്റിവരളാന്‍ ഇടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."