കടപ്പുറം നവീകരണത്തിന് ഒന്നേകാല്‍ കോടി
മട്ടാഞ്ചേരി: കടല്‍ക്ഷോഭം ശക്തമായതോടെ ഫോര്‍ട്ടു കൊച്ചിയില്‍ കടപ്പുറം ഇല്ലാതായി. തെക്ക് ദ്രോണാചാര്യ മുതല്‍ വടക്ക് ചീനവല സ്‌ക്വയര്‍ വരെയായുള്ള മഹാത്മാ ഗാന്ധി കടപ്പുറം ചരിത്രത്തില്‍ മറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഘട്ടംഘട്ടമായാണ് കടപ്പുറം ഇല്ലാതായത്.
നാട്ടുകാര്‍ക്കൊപ്പം വിനോദ സഞ്ചാരികള്‍ക്കും ഏറെ പ്രിയങ്കരമായിരുന്നു കൊച്ചി കടപ്പുറം. ഇതിനിടെ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന നടപ്പാത നവീകരണത്തിന് നവീകരണ പദ്ധതി തയാറായി. ഒന്നേകാല്‍ കോടി രൂപ ചിലവഴിച്ച് തെക്കന്‍ കടപ്പുറത്താണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. വിനോദ സഞ്ചാര വകുപ്പാണ് പണം ചിലവഴിക്കുന്നത്.
ഇറിഗേഷന്‍ വകുപ്പാണ് പദ്ധതി രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കിയത്. ആറുമാസത്തിനകം നവീകരണം പുര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം കോടികളാണ് കൊച്ചി കടപ്പുറ നവീകരണത്തിനായി ചിലവഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."