ഉള്‍ക്കാഴ്ച്ചയോടെ പാട്ടീല്‍ പ്രഞ്ജാല്‍ ഇനി ജില്ലയുടെ അസി. കലക്ടര്‍
കാക്കനാട്: കാഴ്ചശേഷി ഇല്ലാത്ത ഐ.എ.എസ് ഉദ്യോഗസ്ഥ എറണാകുളത്ത് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു. മുംബൈ സ്വദേശിനി ആയ പാട്ടീല്‍ പ്രഞ്ജാല്‍ ലാഹന് സിങ് ആണ് ഇന്നലെ അസി.കലക്ടര്‍ പദവിലെത്തിയത്.
ഈശപ്രിയ സ്ഥലം മാറിപ്പോയ ഒഴിവിലാണ് ലാഹെല് സിങ്ങിന്റെ നിയമനം. ജില്ലയില്‍ അസി. കലക്ടറായി ചാര്‍ജെടുത്ത കാഴ്ച്ച വൈകല്യമുള്ള ആദ്യ വനിത ഐ.എ.എസും പാട്ടീല്‍ പ്രഞ്ജാല്‍ ലാഹന് സിങ് ആണ്. കാഴ്ചാ പരിമിതിയെ മറികടന്ന് 124 -ാം റാങ്കോടെ സിവില്‍ സര്‍വീസ് നേടിയ പ്രാഞ്ജാല്‍ മസൂറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാദമിയില്‍ നിന്നു രണ്ടാഴ്ച മുന്‍പാണു പരിശീലനം പൂര്‍ത്തിയാക്കിയത്. പേജുകള്‍ സ്കാന്‍ ചെയ്തു റീഡ് ചെയ്യുന്ന സോഫ്ട്വെയര് ഉപയോഗിച്ചായിരുന്നു പ്രജ്ഞാലിന്റെ പഠനം.
കലക്ടറേറ്റിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെയാണ് എല്ലാവരേയും പരിചയപ്പെട്ടത്. ജില്ലക്കു വേണ്ടി തന്നെക്കൊണ്ടാകുന്നതെല്ലാം ചെയ്യാനാണു താനിവിടെ എത്തിയിരിക്കുന്നതെന്നു പറയുമ്പോള്‍ ഈ മുംബൈ സ്വദേശിനിയുടെ ഉള്‍ക്കാഴ്ചയുടെ ആഴം മുഖത്തു കാണാം. ആദ്യമായാണു ഇവിടെ എത്തിയതെങ്കിലും സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞ് കൊച്ചിയെ പരിചിതമാണെന്നും അസി. കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."