അനധികൃത ഗ്യാസ്സ്റ്റൗ പരിശോധന: നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍
കോട്ടയം : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിയോഗിച്ച ജീവനക്കാരാണെന്ന വ്യാജേന എല്‍പിജി ഉപഭോക്താക്കളുടെ വീടുകളിലെത്തി ഗ്യാസ് സ്റ്റൗ പരിശോധിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി നിര്‍ദ്ദേശം നല്‍കി.
ഐ.ഒ.സിയുടെ ഗ്യാസ് ട്യൂബ് ബ്രാന്‍ഡ് നെയിംമായ സുരക്ഷാ എന്ന പേരിലുളള വ്യാജ ട്യൂബുകളും അനുബന്ധ ഉപകരണങ്ങളുമാണ് പരിശോധനയ്ക്ക് എത്തുന്നവര്‍ കൂടുതല്‍ വിലയ്ക്ക് നല്‍കുന്നത്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്യാസ് വിതരണക്കാരാണ് ഈ വിവരം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സ്റ്റൗ പരിശോധനയ്ക്ക് എല്‍പിജി കമ്പിനി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ഐഒസി പ്രതിനിധികള്‍ അറിയിച്ചു. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ സ്ത്രീകളെ ഉപയോഗിച്ചാണ് അനധികൃത സ്റ്റൗ പരിശോധന നടത്തുന്നത്. ഈ സ്ഥാപനങ്ങളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. നിലവില്‍ ഗ്യാസ് ക്ഷാമം ഇല്ലെന്നും വിതരണം കുറ്റമറ്റ രീതിയില്‍ നടക്കുന്നതായും യോഗം വിലയിരുത്തി.
അഞ്ച് കിലോമീറ്ററിനുളളില്‍ ഡെലിവറി ചാര്‍ജ്ജ് ഈടാക്കരുതെന്നും വിതരണ ജീവനക്കാര്‍ക്ക കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും ബുക്കിംഗ് ക്രമം പാലിച്ച് ഗ്യാസ് സിലണ്ടര്‍ വിതരണം ചെയ്യണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ ഡിസ്ട്രിബ്യൂട്ടര്‍മാരെ അറിയിച്ചു.
താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ഗ്യാസ് ഡിസ്ട്രിബ്യൂട്ടര്‍മാര്‍, കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഗ്യാസ് വിതരണം, അനധികൃത ഗ്യാസ് സ്റ്റൗ പരിശോധന എന്നിവ സംബന്ധിച്ച പരാതികള്‍ ജില്ലാ സപ്ലൈ ഓഫീസറെ 0481 2560371 താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ 0481 2421660(ചങ്ങനാശ്ശേരി), 04829231269 (വൈക്കം), 04812560494 (കോട്ടയം), 0482 2212439 (മീനച്ചില്‍), 04828 202543 (കാഞ്ഞിരപ്പള്ളി) എന്ന നമ്പരില്‍ അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."