പ്ലാസ്റ്റിക് ക്യാരി ബാഗ് വിമുക്തദിനം: ഭൂമിത്രസേന ബാഗുകള്‍ സ്പീക്കര്‍ വിതരണം ചെയ്തു
തിരുവനന്തപുരം: ലോക പ്ലാസ്റ്റിക് ക്യാരി ബാഗ് വിമുക്തദിനാചരണത്തിന്റെ ഭാഗമായി ശുചിത്വ മിഷന് സംഘടിപ്പിക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ഇതിന്റെ ഭാഗമായി സ്പീക്കറിന്റെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പ്രകൃതി സൗഹാര്‍ദ സഞ്ചികളായ 'ഭൂമിത്രസേന ബാഗുകള്‍' മുഖ്യമന്ത്രി പിണറായി വിജയന്, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി ജലീല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കു വിതരണം ചെയ്തു.പ്ളാസ്റ്റിക് ക്യാരി ബാഗുകളും മറ്റു പ്ളാസ്റ്റിക് നിര്‍മിത വസ്തുക്കളുടെയും ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചിത്വ മിഷന് പ്ലാസ്റ്റിക് ക്യാരി ബാഗ് വിമുക്തദിന ക്യാംപയ്ന് സംഘടിപ്പിക്കുന്നത്. ജൂലൈ മൂന്നിനാണ് ലോക പ്ലാസ്റ്റിക് ക്യാരി ബാഗ് വിമുക്തദിനം ആചരിക്കുന്നത്. ക്യാംപയിന്റെ ഭാഗമായി 200 ഓളം പരിസ്ഥിതി സൗഹാര്‍ദ്ദ സഞ്ചികള്‍ എംഎല്‍എമാര്‍ക്കു വിതരണം ചെയ്യും.
തുണികള്‍ കൊണ്ടുള്ള ഭൂമിത്രസേന ബാഗുകള്‍ കൊച്ചി സെന്റ് തെരേസസ് കോളജിലെ വിദ്യാര്‍ഥികളാണ് ഡിസൈന്‍ ചെയ്തത്.
പിന്നീട് ഈ ബാഗുകള്‍ കുടുംബശ്രീ യൂനിിറ്റുകള് തുന്നി തയ്യാറാക്കി. കുടുംബശ്രീ ആസ്ഥാനം വഴി സംസ്ഥാനത്തെ എല്ലാ കുടുംബശ്രീ യൂനിറ്റുകളിലും ഭൂമിത്രസേന ബാഗുകള്‍ നിര്‍മിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."