HOME
DETAILS
MAL
തൊഴില്‍ രഹിത വേതന വിതരണം
backup
March 28 2017 | 18:03 PM
വല്ലപ്പുഴ: ചളവറ ഗ്രാമ പഞ്ചായത്തില്‍ തൊഴില്‍ രഹിത വേതനം ഇന്നും നാളെയും രാവിലെ 11 മണി മുതല്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ ഹാജരാകണം.
മണ്ണാര്‍ക്കാട്: തച്ചമ്പാറ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ രഹിത വേതനം 29, 30 തിയ്യതികളില്‍ വിതരണം ചെയ്യും. അര്‍ഹരായവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഓഫിസിലെത്തി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.
പറളി: ഗ്രാമപഞ്ചായത്തില്‍ തൊഴില്‍രഹിത വേതനം മാര്‍ച്ച് 31 വരെ വിതരണം ചെയ്യും. അര്‍ഹരായവര്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം പഞ്ചായത്തില്‍ നേരിട്ടെത്തി തുക കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."