അനധികൃത കെട്ടിട നിര്‍മാണം തടഞ്ഞു
ആലത്തൂര്‍: താലൂക്ക് കാവശ്ശേരി ഒന്ന് വില്ലേജില്‍ കെ.സി.പി ഹയര്‍ സെന്‍ഡറി സ്‌കൂളിന് എതിര്‍വശം മെയിന്‍ റോഡിന് അരികില്‍ നിലം വക സ്ഥലത്തില്‍ നടത്തിക്കൊണ്ടിരുന്ന അനധികൃത കെട്ടിട നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞു. സ്ഥലത്തിന്റെ മുന്‍ ഉടമക്ക് വീട് നിര്‍മിക്കുന്നതിനായി പരിവര്‍ത്തനാനുമതി ലഭിച്ചിരുന്നു.
ഇയാള്‍ ഇപ്പോഴത്തെ ഉടമക്ക് സ്ഥലം കൈമാറി. കെ.എല്‍.യു അനുമതി ലഭിച്ച സ്ഥലം മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്താല്‍ അനുമതി സ്വമേധയാ റദ്ദാകും. അവിടെ വീടിന് പകരം വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്.
നിയമ വിരുദ്ധമായ ഈ പ്രവൃത്തി ആലത്തൂര്‍ തഹസില്‍ദാര്‍ എം.കെ. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ റവന്യു സംഘം പരിശോധിച്ച് തടയുകയും നിലം വഹകള്‍ പൂര്‍വ സ്ഥിതിയിലാക്കുന്നതിന് കേരളാ നെല്‍വയല്‍ തണ്ണീര്‍ തട സംരക്ഷണ നിയമപ്രകാരം നിറുത്തല്‍ ഉത്തരവ് നല്‍കുകയും ചെയ്തു.
റോഡിന്ന് തൊട്ട് കൃഷിക്ക് ഉപയുക്തമായ ഈ സ്ഥലത്ത് നിയമാനുസൃതമല്ലാതെ രണ്ട് കുഴല്‍കിണറുകളും കുഴിച്ചിട്ടുണ്ട്. തഹസില്‍ദാരോടൊപ്പം ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. ജനാര്‍ദനന്‍, വില്ലേജ് ഓഫിസര്‍ എ. റജീന, അസീസ് പങ്കെടുത്തു. താലൂക്കിലെ ഇത്തരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ഷന നടപടികള്‍ സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."