HOME
DETAILS

മനുഷ്യരില്‍ നിന്ന് അകലുന്ന നേതാക്കള്‍

  
backup
May 29 2018 | 19:05 PM

human-leaders-far-away-spm-today-articles

നായകര്‍ നേതാക്കളാവണമെന്നായിരുന്നു സങ്കല്‍പം. താരപരിവേശം ചാര്‍ത്തിയ വാര്‍പ്പു ബിംബങ്ങളാണിപ്പോഴെത്തെ നേതാക്കളധികവും. ആശയങ്ങളെയല്ല, വ്യക്തികളെ അഡ്രസ് ചെയ്താണ് പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. ദൈവത്തെയും മനസ്സാക്ഷിയെയും മാറ്റി കുമാരസ്വാമിയുടെ നാമത്തില്‍ സത്യവാചകം ചൊല്ലിയ കര്‍ണാടകയിലെ സാമാജികര്‍ മറ്റെന്ത് പാഠമാണ് പറഞ്ഞുതരുന്നത്. നേതാക്കളുടെ പോക്കറ്റ് സംഘടനകളായി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഊര്‍ധ്വം വലിയുടെ വക്കിലാണിപ്പോള്‍.
'ഞാനൊരു ബുദ്ധിജീവിയല്ല. ബുദ്ധിജീവികള്‍ക്ക് എന്റെ പ്രസംഗം അത്ര പിടിക്കില്ല. അവയില്‍ രാഷ്ട്രീയമില്ലെന്നവര്‍ പറയും. അതൊരു തരത്തില്‍ സത്യമാണ്. അവര്‍ പുസ്തകത്തില്‍നിന്ന് പഠിക്കുകയും വച്ചുപുലര്‍ത്തുകയും ചെയ്യുന്ന തിയറികള്‍ ഒന്നും ഞാന്‍ പഠിച്ചിട്ടില്ല. പക്ഷെ, ജനങ്ങള്‍ക്ക് എന്റെ പ്രസംഗം ഇഷ്ടമാണ്. ഞാന്‍ വളരെ ശ്രദ്ധയോടെ ജനങ്ങളുടെ ജീവിതവും ജീവിതരീതികളും അവരുടെ പാര്‍പ്പിടങ്ങളും ചുറ്റുപാടുകളും പഠിച്ചിട്ടുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ അവര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ വിവരിക്കുന്നു. ഞാനെവിടെ പ്രസംഗിച്ചാലും അവിടത്തെ ജനങ്ങളുടെ ജീവിതത്തെപ്പറ്റി പഠിക്കുക പതിവായിരുന്നു. (എന്റെ ജീവിതം- എ.കെ. ഗോപാലന്‍. പുറം 29)
നേതൃദാരിദ്ര്യം ലോകവെല്ലുവിളിയാവുന്നതിനിടയില്‍ കര്‍ണാടകയിലെ 56 ശതമാനം വോട്ടര്‍മാര്‍ കോണ്‍ഗ്രസ്, ജനതാദള്‍ പാര്‍ട്ടികള്‍ക്കാണ് വോട്ട് ചെയ്തത്. ഇത് മുന്‍കൂട്ടി കാണാന്‍ കഴിയുന്ന ജനങ്ങളിലേക്കിറങ്ങാന്‍ കഴിയുന്ന നേതാക്കളുണ്ടായില്ല.
വോട്ട് ലിസ്റ്റിലെ ഒരു പേജിന് രണ്ടുവീതം കേഡറുകളെ ചുമതലപ്പെടുത്തി വോട്ടുവേട്ടക്കിറങ്ങിയ സംഘ്പരിവാരങ്ങള്‍ക്കും ജയിച്ചുകയറി ഊക്ക് നോക്കി അധികാരം പിടിക്കാമെന്ന് തീരുമാനിച്ച ജനതാദളിനും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നല്ല ഭാവി അവകാശപ്പെടാനാവില്ല.
സിദ്ധാരാമയ്യയെയും മന്ത്രിമാരെയും ജയിലിലടക്കാന്‍ മത്സരിച്ചവര്‍ 20 അംഗങ്ങളെ മന്ത്രിമാരാക്കുന്ന മാജിക് ആശയ ദാരിദ്ര്യവും അധരവ്യായാമവും മാത്രമല്ല, വൃത്തികുറഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയം അനാവരണം ചെയ്യല്‍കൂടിയാണ്.
ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എം, ബി.ജെ.പി സ്വതന്ത്രവേഷം മാര്‍ഗമല്ല, ലക്ഷ്യമാണ് പ്രധാനമെന്ന രാഷ്ട്രീയ പാഠമാണ് പറഞ്ഞുതരുന്നത്. ന്യൂജനേ
റഷനില്‍ മാത്രമല്ല, അല്ലാത്തവരിലും അരാഷ്ട്രീയം വളരുന്നത് കാണാതിരുന്നുകൂടാ. കര്‍ണാടകയിലും നോട്ടക്ക് മോശമല്ലാത്ത വോട്ട് വീണത് വെറുതയല്ല. ഉപതൊഴിലായി കൊടിപിടിക്കുന്നവരും, തൊഴിലും, വ്യാപാരവുമായി പാര്‍ട്ടിയിലണിനിരന്നവരും കഴിച്ചാല്‍ ആശയം മാനിക്കുന്നവരെത്രവരും?
'ഫാസിസം വളര്‍ത്താനാരെല്ലാം കൂട്ടുനിന്നു. കോണ്‍ഗ്രസ് അടക്കം എല്ലാ പാര്‍ട്ടികളും ചേര്‍ന്നാണ് താമര വിരിയിപ്പിച്ചത്. വാജ്‌പെയെ പ്രധാനമന്ത്രിയായി വാഴിച്ചത് പാപമാണെന്ന പരസ്യപ്രസ്താവന ഇതുവരെ വന്നിട്ടില്ല. കര്‍ണാടകയില്‍ പത്തൊന്‍പതിടങ്ങളിലെന്തിന് സി.പി.എം മത്സരിക്കണം. എസ്.ഡി.പി.ഐയും അണ്ണാറക്കണ്ണന് തന്നാലായത് ബി.ജെ.പിക്കായി ചെയ്തുവെന്നല്ലേ പറയാനാവുക. ആന്ധ്രയിലെ ഉവൈസിയും പുട്ട് കച്ചവടത്തിനെത്തിയത് ഫലത്തില്‍ ബി.ജെ.പിക്കാണ് ഫലം ചെയ്തതെന്ന് ദക്ഷിണ കന്നഡ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അധികാരവും പണവും അതിനപ്പുറത്തുള്ള വര്‍ത്തമാനങ്ങള്‍ക്കര്‍ഥമില്ല. വലിയ ഭാഗവും ചെറിയ ഭാഗത്തിന്റെ ഒരു കഷണവും കിട്ടണമെന്ന വീതംവയ്പ്പ് രാഷ്ട്രീയമാണിപ്പോഴും നടക്കുന്നത്. കോണ്‍ഗ്രസ് നന്നാവുമെന്ന് കരുതാനാവില്ല. അച്ഛന്‍ ആനപ്പാപ്പാനായതിനാല്‍ മകന്റെ പൃഷ്ടത്തില്‍ തഴമ്പുവേണമെന്ന കുട്ടി രാഷ്ട്രീയമെങ്ങനെ ലക്ഷ്യം കാണും. ഇപ്പോള്‍ നാക്കനക്കി ബി.ജെ.പിയെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നവര്‍ 2019 ലെ ബി.ജെ.പി സാധ്യതയുടെ മങ്ങല്‍ മണക്കുന്നവരാണ്. അല്ലെന്നുപറയാന്‍ നട്ടെല്ലുറപ്പുള്ള ഒരു പാര്‍ട്ടിയും ഇന്ത്യയില്‍ പരതിയാല്‍ കാണുക പ്രയാസമാണ്.

ആഘോഷം
ഇടതുപക്ഷ ഭരണത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നത് പതിവ് നടപടി. ആഘോഷിക്കാന്‍ മാത്രം വല്ലതും സംഭവിച്ചോ എന്ന പരിശോധന നല്ലതാണ്. പ്രകടനപത്രിക പൊടിതട്ടി എടുത്ത് വായിച്ചുനോക്കണം.
തൊഴില്‍രഹിത പടയുടെ കാര്യത്തിലൊരു പരിഗണന ഉണ്ടായോ? ക്ഷേമ പെന്‍ഷന്‍ അപേക്ഷകള്‍ തീര്‍പ്പാക്കാനായില്ലെന്നാണെങ്കില്‍ ശാപമേറ്റ് വാങ്ങിയ സര്‍ക്കാര്‍ എന്നല്ലേ പറയാനാവുക. 'കിഫ്ബി' കാത്തു ധനമന്ത്രി വര്‍ഷം രണ്ട് കഴിച്ചത് മിച്ചം. പൊലിസ് സ്റ്റേഷന്‍ കൊലക്കളമായപ്പോള്‍ ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞൊഴിയുന്നതാണ് കണ്ടത്. എന്നുവച്ചാല്‍ കൂട്ടക്കൊലകള്‍ നടന്നില്ലല്ലോ എന്ന് ചുരുക്കം.
അഴിമതി പണ്ടേപോലെ പറഞ്ഞു കേള്‍ക്കുന്നില്ലെങ്കിലും ഉദ്യോഗസ്ഥ രംഗത്തെ നിരക്ക് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കി പണം വാങ്ങുന്ന വാര്‍ത്തകള്‍ക്ക് കുറവ് വന്നിട്ടില്ല. മദ്യശാലകള്‍ തുറക്കാന്‍ കാണിച്ച ഇച്ഛാശക്തിക്ക് പിന്നില്‍ മദ്യമുതലാളിമാരുടെ മണിപവര്‍ അല്ലാതെ മറ്റെന്താണ്? വി.എസ്. പക്ഷ വ്യാപനം തടയാന്‍ ലോക്കല്‍ സെക്രട്ടറിമാരുടെ മാസപ്പടി ഇരട്ടിയായി കൂട്ടി ഗുണഫലം അനുഭവിച്ച പിണറായി ധനതത്വശാസ്ത്രം പിടികിട്ടാത്തയാളല്ല.
പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് സംഘ്പരിവാര്‍ സ്പര്‍ശനങ്ങളനുഭവപ്പെട്ടെങ്കില്‍ പാഠപുസ്തകം യഥാവിധി ലഭ്യമാക്കി പൊതുവിദ്യാഭ്യാസ രംഗം ചലിപ്പിച്ചു എന്നത് നേരാണ്. 600 രൂപ മിനിമം കൂലി നയം ഉഗ്രനായി. പക്ഷെ, മീറ്റിങ്ങുകള്‍ക്ക് സമയം കാണുന്ന മുഖ്യമന്ത്രി 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ പൊന്നാനി ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും ജലീലിനെ കുരുതിക്ക് നേര്‍ച്ച നേര്‍ന്നിട്ടുണ്ടെന്നും കേള്‍ക്കുന്നു.
നായര്‍ സര്‍വീസുകാര്‍ക്ക് നല്ല കാലമാണ്. മുന്നാക്ക കോര്‍പറേഷനും മുന്നോക്കക്കാരിലെ പിന്നോക്ക പരിഗണനയും സുകുമാരന്‍ നായര്‍ക്ക് സമദൂരത്തില്‍നിന്ന് മാറാന്‍ കാരണമായിട്ടുണ്ട്. വെള്ളാപള്ളിക്ക് ജാതികുശുമ്പാവാം ഇടത് ആഭിമുഖ്യം പണ്ടേപോലെ പ്രകടമല്ല. ഇടതുപക്ഷത്തെക്കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന കുറ്റപത്രത്തില്‍ കഴമ്പില്ലാതില്ലെങ്കിലും ഹസന്റെ ജാഥ അനന്തപുരിയില്‍ ദയാവധമായി പര്യവസാനിച്ചത് കെ.പി.സി.സി. അംഗങ്ങള്‍പോലും കാഴ്ചക്കാരയതിനാലാവണം. കിടിലന്‍ പ്രസ്താവനകള്‍ അനുയായികള്‍ക്ക് കുളിരുണ്ടാക്കുന്ന കാലം കഴിഞ്ഞു തുടങ്ങിയെന്ന് വേണം കരുതാന്‍. ഇടതുപക്ഷങ്ങളുടെ പാര്‍ട്ടി സമ്മേളനങ്ങള്‍ കടന്നുപോയതും ഈ കാലയളവിലാണ്. ആവശ്യത്തിന് പണം ശേഖരിക്കാനും മിച്ചംവയ്ക്കാനും കഴിഞ്ഞത് ഭരണനേട്ടത്തിലാണ് പെടുത്തേണ്ടത്. ട്രാഫിക് തടസ്സം, ഉച്ചഭാഷിണി ശല്യം കേസെടുക്കാതെ പൊലിസ് സഹായം ഉണ്ടായതും ഭരണം കാരണമാണ്. നായനാര്‍ അക്കാദമി അടക്കം സ്ഥാപിക്കാനാവശ്യമായ പണം ഭരണമില്ലെങ്കിലെങ്ങനെ ഒപ്പിക്കും. കീഴാറ്റൂര്‍ കിളികള്‍ ചിറകൊടിഞ്ഞ അവസ്ഥയിലാണ്. ലോങ് മാര്‍ച്ച് ഇനി ഉണ്ടാവുമോ എന്നറിയില്ല.

ഇസ്‌ലാമിക തീവ്രവാദം
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക തീവ്രവാദം എന്ന വിഷയം കൂടി പഠിപ്പിക്കാന്‍ അക്കാദമിക് കൗണ്‍സില്‍ തീരുമാനം അതിശയിപ്പിക്കുന്നില്ല. ജവഹര്‍ലാല്‍ നെഹ്‌റു മതേതര വിശ്വാസിയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1947 അര്‍ധരാത്രി സത്യപ്രതിജ്ഞാ ചടങ്ങ് പൂനെയിലെ സന്ന്യാസിമാര്‍ മുഹൂര്‍ത്തം നോക്കി നിശ്ചയിച്ചതാണ്. നെഹ്‌റു ഇതിന് വഴങ്ങിയത് എങ്ങനെയെന്നിപ്പോള്‍ പറയാനാവില്ല. നെഹ്‌റുവിന്റെ പേരിനോടെങ്കിലും മാന്യത കാട്ടണമായിരുന്നു. 1947ല്‍ പൂനെയില്‍ 500ലധികം ആര്‍.എസ്.എസുകാര്‍ ഉയര്‍ത്തിയ കാവിക്കൊടിയില്‍ ഫാസിസ്റ്റ് ജര്‍മനിയുടെ അടയാളമായ സ്വസ്തിക വരച്ചുവച്ചിരുന്നു. ലോകത്തൊരു യൂനിവേഴ്‌സിറ്റിയിലും ഇതുവരെ പാഠ്യവിഷയമല്ലാത്ത ഇസ്‌ലാമിക തീവ്രവാദം ജെ.എന്‍.യുവില്‍ നടപ്പാക്കാനുള്ള നീക്കം ഫാസിസത്തിന്റെ ദീര്‍ഘകാലലക്ഷ്യം മുന്‍കൂട്ടിക്കാണലാണ്. ഹിന്ദുത്വ തീവ്രവാദ പഠനമായിരുന്നുവെങ്കില്‍ മനസ്സിലാവുന്ന യാഥാര്‍ഥ്യമായേനെ.
ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി തീരുമാനം നാണക്കേട് മാത്രമല്ല, നന്ദികേട് കൂടിയാണ്. അബൂബക്കര്‍ ബഗ്ദാദിയെ നിര്‍മിച്ചത് ഇസ്‌ലാം വിരുദ്ധ ശക്തിയായിരുന്നുവല്ലോ. ആര്‍.എസ്.എസിന് ഇടം ഉണ്ടാക്കാന്‍ ഹിന്ദുക്കളെ ഇളക്കിവിടാന്‍ ഫാസിസം നടത്തുന്ന ഗൂഢാലോചനകള്‍ തിരിച്ചറിയാതെ പോവുന്നതാണ് ആശങ്കാജനകം.
ഇനി ഫാസിസ്റ്റുകളെ ജെ.എന്‍.യുവും നിര്‍മിച്ചുണ്ടാക്കും. ഗുരു-ശിഷ്യ- സതീര്‍ഥ്യര്‍ക്കിടയില്‍ പകയും വെറുപ്പും വളര്‍ത്തുന്ന തനി വര്‍ഗീയതയാണ് കാണിച്ചത്. ഇതിന്റെ പിന്നിലെ തലച്ചോര്‍ നന്മയുടെ ശത്രുക്കളുടേത് തന്നെയാണ്.

ട്രംപിന്റെ മനംമാറ്റം
ചരിത്രത്തിലാദ്യമായി അമേരിക്കന്‍ പ്രസിഡന്റ് റദമാന്‍ ആശംസ ഒഴിവാക്കുകയും വൈറ്റ് ഹൗസിലെ ഇഫ്താര്‍ വേണ്ടെന്ന് വയ്ക്കുകയും ചെയ്ത റൊണാള്‍ഡ് ട്രംപ് മനം മാറ്റിയെന്നാണ് പുറത്ത് വന്ന വാര്‍ത്ത.
യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് മുസ്‌ലിം ലോകത്ത് രൂപപ്പെട്ട യു.എസ് വിരുദ്ധ നിലപാട് ട്രംപിനെ ഭയപ്പെടുത്തുന്നുണ്ട്. 57 അംഗ ഇസ്‌ലാം രാഷ്ട്രകൂട്ടായ്മ യു.എസ് നടപടിയെ വിമര്‍ശിക്കുകയും തിരുത്താനാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അമേരിക്കക്കെതിരില്‍ സാമ്പത്തിക- വാണിജ്യ ഉപരോധം കൊണ്ടുവരാന്‍ ഇറാന്‍ പരസ്യമായി ആഹ്വാനം ചെയ്തിരിക്കുന്നു. ഒന്നിച്ചുനിന്നാല്‍ അമേരിക്കക്ക് പിടിച്ചുനില്‍ക്കാനാവില്ല. ലോകസമാധാനം തകര്‍ക്കുന്ന അമേരിക്ക-ഇസ്രാഈല്‍ കൂട്ടുകെട്ട് തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ യൂറോപ്യന്‍ യൂനിയനുകളും സഖ്യരാഷ്ട്രങ്ങളും തയ്യാറായാല്‍ ലോകം രക്ഷപ്പെടും. നല്ലനാളിനായി കാത്തിരിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  25 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  25 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  25 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  25 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  25 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  25 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  25 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago