HOME
DETAILS

ഇത്തവണ കേരളത്തിന് കൂടുതല്‍ വെള്ളം ലഭിച്ചെന്ന് എം.എല്‍.എ; വെള്ളം എവിടെയെന്ന് കര്‍ഷകര്‍

  
backup
March 28 2017 | 18:03 PM

%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%a3-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2



പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ഈ ജലവര്‍ഷം കേരളത്തിന് തമിഴ്‌നാടിനേക്കാള്‍ വെള്ളം കിട്ടിയതായി ചിറ്റൂര്‍ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടി. പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്  ഇക്കാര്യം അറിയിച്ചത്. മഴകുറവായതിനാല്‍ പദ്ധതി പ്രദേശത്തു 20 ടി.എം.സി ജലമാണ് ആകെ ലഭിച്ചത്. ഇതില്‍ 11.5 ടി.എം.സി വെള്ളം കേരളത്തിന് കിട്ടി. പതിവിനു വിരുദ്ധമായി തമിഴ്‌നാട് ഇത്തവണ 8.5.ടി.എം.സി വെള്ളം മാത്രമാണ് എടുത്തതെന്നും ആളിയാര്‍ വെള്ളം കിട്ടിയിട്ടില്ലെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ജലവര്‍ഷത്തിന്റെ തുടക്കം മുതല്‍ കേരളം ശക്തമായി ഇടപെട്ടതിനാലാണിത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
മണക്കടവില്‍ നിന്നും 3.5. ടി.എം.സിയും, കേരള ഷോളയാറില്‍ 4.9 ടി.എം.സിയും, നീരാറില്‍ 0.67 ടി.എംസിയും കിട്ടി. ഇപ്പോള്‍ ഷോളയാറില്‍ 2.43.ടി.എം.സി. ജലവുമുണ്ട് .എന്നാല്‍, തമിഴ്‌നാട് ആളിയാറില്‍ 2.1 ടി.എം.സിയും, തിരുമൂര്‍ത്തി ഡാമില്‍ ആറ് ടി.എം.സി വെള്ളവും മാത്രമാണ് ഈ വര്‍ഷം ഉപയോഗിച്ചത്. ഇപ്പോള്‍ പി.എ.പി.സിസ്റ്റത്തില്‍നിന്ന് മണക്കടവ് വഴി കേരളത്തിന് വെള്ളം നല്‍കി വരുന്നുമുണ്ട്. ഇത്തവണ കിട്ടിയ വെള്ളത്തില്‍ 60 ശതമാനവും കേരളത്തിന് നല്‍കി തമിഴ്‌നാട് സഹകരിച്ചുവെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കുന്നതുമായി ബന്ധപെട്ടു കാര്യങ്ങള്‍ പഠിക്കാനും നിരീക്ഷിക്കാനും കര്‍മ സമിതി രൂപീകരിക്കാന്‍ ജലസേചന വകുപ്പ് പദ്ധതി തയാറാക്കി മുഖ്യമന്ത്രിക്ക്  സമര്‍പിച്ചിട്ടുണ്ട്. ഭവാനി പുഴയില്‍ ചെക്കുഡാം നിര്‍മിച്ച് അട്ടപ്പാടിയില്‍ കുടിവെള്ളം, ജലസേചനം എന്നിവക്ക് ഉപയോഗിക്കാനുളള വെളളം നല്‍കാന്‍ കേരളം തയാറാവണം. ഇതിന് പുറമെ ശിരുവാണിയില്‍നിന്ന് വെള്ളം നല്‍കില്ലെന്ന് ഭയപെടുത്തിയതു കൊണ്ടാണ് പറമ്പിക്കുളം വെള്ളം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് മൊത്തം കിട്ടിയ വെള്ളകണക്ക് പറഞ്ഞ് കര്‍ഷകരെ പറ്റിക്കാനാണ് ജനപ്രതിനിധികളും, സര്‍ക്കാരും ശ്രമിക്കുന്നത്. പി.എ.പിയില്‍നിന്നും ഈ ജലവര്‍ഷത്തില്‍ ചിറ്റൂരിന് ആകെ കിട്ടിയത് മൂന്നര ടി.എം.സി വെള്ളമാണ്. കരാര്‍ പ്രകാരം ഇനി നാല് ടി.എം.സി കൂടി കിട്ടണം. ഇത് വാങ്ങിയെടുക്കാതെ കണക്കുകള്‍ പറഞ്ഞു കര്‍ഷകരെയും ജനങ്ങളെയും പറ്റിക്കാനാവില്ലെന്നു ദേശീയ കര്‍ഷക സമാജം ജനറല്‍ സെക്രട്ടറി മുതലാംതോട് മണി പറഞ്ഞു.
കഴിഞ്ഞ 115 വര്‍ഷമായി അനുഭവപ്പെടാത്ത വരള്‍ച്ചയാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. ജലസ്രോതസുകള്‍ മാസങ്ങള്‍ക്കു മുമ്പേ വറ്റി. കിണറുകളും, കുഴല്‍കിണറുകളും വെള്ളമില്ലാത്തതിനാല്‍ വരണ്ടു. ഇപ്പോള്‍ രണ്ടോ, മൂന്നോ ദിവസത്തിലൊരിക്കല്‍ വരുന്ന ലോറി വെള്ളമാണ് ആശ്രയം. ചരിത്രത്തില്‍ ആദ്യമായി ജില്ലാ ഭരണകൂടം നെല്‍ക്കൃഷിയിറക്കരുതെന്ന് ഉത്തരവിട്ടു. കര്‍ഷക കുടുംബങ്ങള്‍ പട്ടിണിയുടെ  വക്കിലാണ്. അവകാശങ്ങള്‍ക്കായി സമരം നടത്തുന്ന കര്‍ഷകരെയും, കുടിവെള്ളത്തിനായി  സമരം നടത്തുന്നവരെയും  വികസന വിരോധികളായി ചിത്രീകരിക്കുകയാണ് ചിലര്‍.
കരാര്‍ പ്രകാരം കിട്ടാനുള്ള വെള്ളം കിട്ടിയാല്‍ തന്നെ പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ജലപ്രശ്‌നവും, ജനങ്ങള്‍ അനുഭവിക്കുന്ന കുടിവെള്ള പ്രശ്‌നവും പരിഹരിക്കാന്‍ കഴിയും. എന്നാല്‍ ജനപ്രതിനിധികള്‍  ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാത്തതിനാലാണ് തമിഴ്‌നാട് കരാര്‍ പ്രകാരമുള്ള വെള്ളം പോലും നല്‍കാത്തത്. കേരളത്തിന്റെ പൈതൃകമായ  ഭാരതപ്പുഴയും വെള്ളമില്ലാതെ വരണ്ടു കിടക്കുന്നു. ജലവര്‍ഷത്തിന്റെ തുടക്കം മുതല്‍ സര്‍ക്കാര്‍ ശക്തമായി  ഇടപെട്ടിരുന്നുവെങ്കില്‍ തമിഴ്‌നാട്ടില്‍നിന്ന് കരാര്‍ പ്രകാരമുള്ള മുഴുവന്‍ ജലവും കിട്ടുമായിരുന്നുവെന്ന് ഫര്‍ക്കാ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ അഡ്വ. എസ്. കൊച്ചുകൃഷ്ണന്‍ പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  13 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago