മോഡല്‍ വസ്ത്രങ്ങളുമായി പെരുന്നാള്‍ വിപണി സജീവം
മണ്ണാര്‍ക്കാട്: ചെറിയ പെരുന്നാള്‍ വിളിപ്പാടകലെ എത്തി നില്‍ക്കെ മണ്ണാര്‍ക്കാട്ടെ വസ്ത്ര വിപണി സജീവമായി. പുതുപുത്തന്‍ വസ്ത്ര ശേഖരവുമായാണ് വസ്ത്രവ്യാപാര മേഖല ഗുണഭോക്താക്കളെ വര്‍ണ്ണ വിസ്മയങ്ങളൊരുക്കി വരവേല്‍ക്കുന്നത്. റമദാന്റെ ആദ്യ പത്ത് കഴിഞ്ഞയുടനെ വസ്ത്രവ്യാപാര മേഖല ഉണര്‍ന്നിരുന്നുവെങ്കിലും മഴമൂലം കച്ചവടം കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജനത്തിരക്ക് മൂലം അര്‍ദ്ധ രാത്രിവരെ വസ്ത്രം വാങ്ങാനെത്തുന്നവരുടെ തിരക്കായിരുന്നു. വരും ദിവസങ്ങളില്‍ വന്‍ തിരക്കാവുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് വിലക്കുറവിന് പുറമെ വന്‍ ഓഫറുകളും വാഗ്ദാനങ്ങള്‍ ചെയ്യുന്നുണ്ട്. പെണ്‍കുട്ടികളുടെ ഡ്രസ്സിനാണ് ഇക്കൊല്ലവും വില കൂടുതല്‍. മുംബൈ, കല്‍ക്കത്ത പോലുളള നവീന ഫാഷന്‍ മേഖലയിലെ ഗ്യാപ്‌ടോപ്പ്, ഫ്‌ളേറല്‍ പ്രിന്റ് ചുരിദാര്‍ വിപണിയില്‍ യഥേഷ്ടം ലഭ്യമാണെങ്കിലും ലോങ്‌ടോപ്പും സ്‌കര്‍ട്ടുമായുളള ബാജിറാവു മസ്താനിക്കാണ് ആവശ്യക്കാരേറെയുളളത്.
മുതിര്‍ന്ന സ്ത്രീകള്‍ക്കുളള പര്‍ദകളും അബായകളും പ്രത്യകം ആവശ്യക്കാരുമുണ്ട്. പ്രായ വ്യത്യാസമില്ലാതെ ഹെന്ന സില്‍ക്‌സ് വന്‍വസ്ത്ര കളക്ഷനാണ് ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിരിക്കുന്നത്. പര്‍ച്ചേഴ്‌സിനൊപ്പം സമ്മാനകൂപ്പണുകളും നല്‍കിവരുന്നുണ്ട്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് മണ്ണാര്‍ക്കാട് വസ്ത്ര വിപണിക്ക് വന്‍ ഉണര്‍വ്വാണുണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."