വരള്‍ച്ച: കടുത്ത നടപടികളുമായി ജില്ലാ ഭരണകൂടം
കോള്‍പടവുകളില്‍ സ്ഥാപിച്ചുള്ള സൂയിസ്സുകള്‍ വഴി കൊയ്ത്തുകഴിഞ്ഞ കോള്‍പടവുകളിലേക്ക് വെള്ളം തുറന്നുവിടുന്നത് മെയ് 31 വരെ നിരോധിച്ചു
തൃശൂര്‍: ജില്ലയിലെ കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ജില്ലാ ഭരണകൂടം മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് പ്രഥമ പരിഗണന നല്‍കി പമ്പിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിമ്മിനി ഡാമിലെ വെള്ളം ഏകദേശം 10 ഘനമീറ്റര്‍ താഴെയെത്തിയതോടെയാണ് ശക്തമായ നടപടിയുമായി മുന്നോട്ട് പോകാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചത്. പുഴകളിലേയും കനാലുകളിലേയും ജലനിരപ്പ് നിലനിര്‍ത്തി കുടിവെള്ളത്തിന്റെ ഭദ്രത ഉറപ്പുവരുത്തുന്നതിനായി മാഞ്ഞാംകുഴി റെഗുലേറ്റര്‍ മുതല്‍ വരന്തരപ്പിള്ളി വരെയുളള കിഴക്കന്‍ഭാഗങ്ങളിലെ മഞ്ഞാംകുഴി ലിഫ്റ്റ് ഇറിഗേഷന്‍ മോട്ടോര്‍ പമ്പ് സെറ്റുകള്‍ തിങ്കളാഴ്ച മാത്രമെ പ്രവര്‍ത്തിപ്പിക്കാവു. മാഞ്ഞാംകുഴി റെഗുലേറ്ററിന്റെ താഴ്ന്ന ഭാഗത്തുളള പ്രദേശങ്ങളിലെ ലിഫറ്റ് ഇറിഗേഷന്‍ മോട്ടോര്‍ പമ്പ് സെറ്റുകളുടെ പ്രവര്‍ത്തനം വെള്ളിയാഴ്ച മാത്രമാക്കിയും നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. മറ്റു ദിവസങ്ങളില്‍ പമ്പിംഗ് നടത്തുന്നത് നിരോധിച്ചതോടൊപ്പം ഇതിനാവശ്യമായ വൈദ്യൂതി നിയന്ത്രണം കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കൈക്കൊള്ളണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. കോള്‍പടവുകളില്‍ സ്ഥാപിച്ചിട്ടുള്ളസൂയിസ്സുകള്‍ വഴി കൊയ്ത്തുകഴിഞ്ഞ കോള്‍പടവുകളിലേക്ക് വെള്ളം തുറന്നുവിടുന്നതും മെയ് 31 വരെ നിരോധിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ ആക്ട് 2005 പ്രകാരമുളള നടപടികള്‍ സ്വീകരിക്കും. ഉത്തരവ് നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കെ.എസ്.ഇ.ബി, ഇറിഗേഷന്‍, പൊലിസ് മേധാവികള്‍ എന്നിവര്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."