പിണറായി ആഭ്യന്തരം ഒഴിയണം
വടകര: കേരളീയ മന:സാക്ഷിയെ നടുക്കിയ ദുരഭിമാനകൊലയ്ക്ക് സഹായമൊരുക്കിയ പൊലിസ് നടപടിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് റവല്യൂഷണറി യൂത്ത് പ്രവര്‍ത്തകര്‍ ഓര്‍ക്കാട്ടേരിയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
കെവിനെ തട്ടിക്കൊണ്ട് പോയെന്ന് പരാതി ലഭിച്ചിട്ടും അന്വേഷിക്കാന്‍ തയാറാകാതെ 15 മണിക്കൂര്‍ സമയം പാഴാക്കിയ പൊലിസ് നടപടി പ്രതികളെ സഹായിക്കുന്നതിനും കൊല ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. പ്രതികളുടെ ഭരണകക്ഷി ബന്ധവും പ്രതികളിലൊരാള്‍ ഡി.വൈ.എഫ്.ഐ നേതാവാണെന്നതും ഈ സംശയത്തെ ബലപ്പെടുത്തുകയാണെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത റവല്യൂഷണറി യൂത്ത് സെക്രട്ടറി ടി.കെ സിബി പറഞ്ഞു.
ഒരു യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന അത്യന്തം ഗൗരവമായ പരാതി ലഭിച്ചിട്ടും കേസ് അന്വേഷിക്കാതെ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയ പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ കേസെടുത്ത് അന്വേഷിക്കണം. പ്രതിഷേധ പരിപാടിക്ക് ജി. രതീഷ്, എം.കെ സജീഷ്, ടി.പി മനീഷ്, ടി.എ മഹേഷ്, ആര്. അപര്‍ണ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."