വെള്ളിയാഴ്ചകളില്‍ നിര്‍ബന്ധ അവധി നല്‍കണം
ദോഹ: മുഴുവന്‍ തൊഴിലാളികള്‍ക്കും ആഴ്ചയില്‍ ഒരു ദിവസം(വെള്ളിയാഴ്ച) വേതനത്തോട് കൂടി അവധി നല്‍കണമെന്ന് രാജ്യത്തെ തൊഴിലുടമകളോട് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു.
പ്രവാസി തൊഴിലാളികളുടെ അവകാശങ്ങളും ചുമതലകളും സംബന്ധിച്ച ബോധവല്‍ക്കരണ പ്രചാരണത്തിന്റെ ഭാഗമായാണ് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം ഇക്കാര്യം നിര്‍ദേശിച്ചത്.
പുതിയ തൊഴില്‍ നിയമത്തിലെ 75-ാം നമ്പര്‍ വകുപ്പിലെ വ്യവസ്ഥ വിശദീകരിച്ചാണ് മന്ത്രാലയം ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ നിയമ പ്രകാരം ഷിഫ്റ്റ് തൊഴിലാളികള്‍ ഒഴികെ രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും വാരാന്ത്യത്തില്‍ ഒരു ദിവസം നിര്‍ബന്ധമായും അവധി നല്‍കിയിരിക്കണം. കുറഞ്ഞത് 24 മണിക്കൂര്‍ തുടര്‍ച്ചയായ അവധിയും ഈ സമയത്തിന്റെ മുഴുവന്‍ വേതനം നല്‍കുകയും വേണം.
വെള്ളിയാഴ്ച ജോലി ചെയ്യുന്നവര്‍ക്ക് അതിന് ആനുപാതികമായ കോംപന്‍സേഷന്‍ നല്‍കണമെന്ന് നിയമ പോര്‍ട്ടലായ അല്‍ മീസാന്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."