HOME
DETAILS

രോഗങ്ങളെ പ്രതിരോധിക്കാനുള്ള പരിഹാരം മദ്യവര്‍ജനം : മന്ത്രി

  
backup
May 30 2018 | 05:05 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8

 

മാനന്തവാടി: തൊഴില്‍ ജന്യ, ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മദ്യവര്‍ജ്ജനമാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ഒപ്പം ശുചിത്വവും പാലിച്ചാല്‍ ഇടക്കിടെയുണ്ടാകുന്ന പകര്‍ച്ചവ്യാധികളും അകറ്റിനിര്‍ത്താമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു. മാനന്തവാടി കമ്മ്യൂനിറ്റി ഹാളില്‍ എക്‌സൈസ് കോംപ്ലക്‌സിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 9659 മയക്കുമരുന്നു കേസുകളും 40,000 അബ്കാരി കേസുകളും ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കൈക്കൊണ്ടിട്ടുണ്ട്. ലഹരിക്കെതിരെയുള്ള ബോധവല്‍കരണത്തിലൂടെ മദ്യവര്‍ജ്ജനമാണ് സര്‍ക്കാരിന്റെ നയം. മദ്യ നിരോധനം ലഹരിയില്‍ നിന്നുള്ള മോചനത്തിന് വഴിയൊരുക്കില്ലെന്ന് തെളിയിക്കെപ്പട്ടുകഴിഞ്ഞു. ആരോഗ്യം തകര്‍ക്കുന്ന ലഹരി, കുടുംബത്തെ മാത്രമല്ല സമൂഹത്തെയും തകര്‍ക്കും.
ജില്ലയിലെ െ്രെടബല്‍ കോളനികള്‍ തെരഞ്ഞെടുത്ത് സമയബന്ധിതമായി ലഹരി വിരദ്ധ ബോധവല്‍കരണം നടത്തുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്നോട്ടു വരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിമുക്തി ക്ലബുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കണം. കുടുംബശ്രീ വീട്ടമ്മമാരും, വിദ്യാഭ്യാസ സ്ഥാപന അധികൃതരും നടത്തുന്ന ലഹരി വിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സൈസിന്റേയും പൊലിസിന്റേയും സഹകരണവും മന്ത്രി ഉറപ്പു നല്‍കി. ഹരിതചട്ടം പാലിച്ച് ഉദ്ഘാടന യോഗം സംഘടിപ്പിച്ചതിനെ മന്ത്രി അഭിനന്ദിച്ചു.
ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് 84 പുതിയ തസ്തിക സൃഷ്ടിച്ചു. 418 പേരെ ഉടന്‍ നിയമിക്കും. ഭൂമി ലഭ്യമായാല്‍ വയനാട്ടില്‍ എക്‌സൈസ് ടവറും ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലും ഡിഅഡിക്ഷന്‍ സെന്ററും സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനായി.
പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. മുഹമ്മദ് ഇഷാഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ ചുമതല വഹിക്കുന്ന പ്രദീപ ശശി, ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ ഡി. സന്തോഷ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയുള്ള കെ.ജെ പൈലി സംബന്ധിച്ചു. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് സ്വാഗതവും വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ സുരേഷ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago