കോഴിയിറച്ചിയിലൂടെ നിപാ: വ്യാജസന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസ്
കോഴിക്കോട്: കോഴി ഇറച്ചിയിലൂടെ നിപാ വൈറസ് പകരുന്നുവെന്ന തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ പൊലിസ് കേസെടുത്തു. കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് നടക്കാവ് പൊലിസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഐ.പി.സി 468, 471, കേരള പൊലിസ് ആക്ട് 120 എന്നിവ പ്രകാരമാണ് കേസ്. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞദിവസങ്ങളിലാണ് വ്യാജപ്രചാരണം നടന്നത്. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ പേരില്‍ ഉത്തരവില്‍ ഒപ്പും വച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്. ജയശ്രീ സിറ്റി പൊലിസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു.
വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."