അനധികൃത കുഴല്‍ കിണര്‍ നിര്‍മാണ സംഘങ്ങള്‍ പെരുകുന്നു
എടപ്പാള്‍: അനധികൃത കുഴല്‍ കിണര്‍ നിര്‍മാണ സംഘങ്ങള്‍ പെരുകുന്നു. കുടിവെള്ള ആവശ്യത്തിനൊഴികെയുളള കുഴല്‍ക്കിണറുകളുടെ നിര്‍മാണം നിയന്ത്രിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അട്ടിമറിച്ചാണ് കുഴല്‍ക്കിണര്‍ നിര്‍മാണ സംഘങ്ങള്‍ വ്യാപകമായി കിണര്‍ കുഴിക്കുന്നത്. ആവശ്യക്കാരെ സമീപിച്ച് അധികാരികളുടെ അനുവാദമില്ലാതെ അവരുടെ കണ്ണുവെട്ടിച്ച് കുഴല്‍ക്കിണര്‍ കുഴിച്ചു നല്‍കുകയാണ് സംഘത്തിന്റെ രീതി. ഇതിന് കുഴല്‍ക്കിണര്‍ കുഴിക്കുന്ന തുകയോടൊപ്പം മറ്റൊരുതുക കൂടി ഈടാക്കുകയാണ് ചെയ്യുന്നത്. രാത്രിയില്‍ എട്ടും പത്തും വാഹനങ്ങളുമായി വന്ന് കിണര്‍ കുഴിക്കുകയാണ് ചെയ്യുന്നത്.
തമിഴ്നാട്ടില്‍ നിന്നാണ് വാഹനങ്ങളധികവുമെത്തുന്നതെങ്കിലും ഏജന്റുമാര്‍ തദ്ദേശ വാസികളാണ്. ചേകന്നൂര്‍,മൂതൂര്‍,പാലപ്ര തുടങ്ങിയ പ്രദേശങ്ങളിലാണ് മാഫിയകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."