ഡിഫ്തീരിയക്കെതിരെ ബോധവല്‍ക്കരണം
കോഡൂര്‍: ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്യം കൈവരിക്കുംവരെ ഒന്നിച്ച് കര്‍മരംഗത്തിറങ്ങാന്‍ കോഡൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വിവിധ മേഖലകളിലുള്ളവരുടെ സംയുക്തയോഗം തീരുമാനിച്ചു.
തദ്ദേശ സ്ഥാപന പ്രതിനിധികള്‍, സ്‌കൂള്‍ പ്രഥമാധ്യാപകര്‍, പി.ടി.എ, എം.ടി.എ ഭാരവാഹികള്‍, മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍, അധ്യാപകര്‍, രാഷ്ട്രീയ സാമൂഹികമത നേതാക്കള്‍, ക്ലബ് സന്നദ്ധ സംഘടന പ്രതിനിധികള്‍, അങ്കണവാടി, കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവരുടെ സംയുക്ത യോഗമാണ് കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കിയത്.
എല്ലാ മേഖലയിലുമുള്ളവരെ ഉള്‍പ്പെടുത്തി ജനകീയ സ്‌ക്വോഡുകള്‍ രൂപീകരിച്ച് ഗൃഹസന്ദര്‍ശനം, സ്‌കൂള്‍ പി.ടി.എ., എം.ടി.എ., മദ്‌റസ റെയ്ഞ്ച് യോഗങ്ങള്‍ എന്നിവയിലും അനാഥാലയങ്ങളിലും ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്, കുട്ടികളുടെ കുത്തിവെപ്പിന്റെ തോതനുസ്രതമായി പ്രത്യേകം കുത്തിവെപ്പ് ക്യമ്പുകള്‍, മുസ്‌ലിം പള്ളികള്‍ കേന്ദ്രീകരിച്ച് ഇമാമുമാരുടെ ഉല്‍ബോധന പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കും. പ്രതിരോധകുത്തിവെപ്പുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും പ്രചരണം നടത്തുകയും ചെയ്യുന്ന വ്യക്തികളുടെയും സംഘടനകളുടെയും പ്രത്യേക യോഗം പഞ്ചായത്ത് തലത്തില്‍ വിളിച്ച് ചേര്‍ക്കും.
കര്‍മ പദ്ധതി രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ കെ.എം സുബൈര്‍ അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷംസുദ്ദീന്‍ പുലാക്കല്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
വികസന സ്ഥിരസമിതി അധ്യക്ഷന്‍ എം.ടി ബഷീര്‍, വിവിധ മേഖലകളെ പ്രതിനിധീകരിച്ച കെ.എന്‍.എ ഹമീദ് (മുസ്‌ലിം ലീഗ്), കെ.ടി സുബ്രഹ്മണ്യന്‍ (സി.പി.എം), കെ. പ്രഭാകരന്‍ (കോണ്‍ഗ്രസ്), ചെമ്മങ്കടവ് യു.പി സ്‌കൂള്‍ പ്രഥമാധ്യാപിക എം. ഫൗസിയ, മഹല്ല് ജമാഅത്ത് ഭാരവാഹി പി.സി.എച്ച് സമദ് മൗലവി, ജെ.എച്ച്.ഐമാരായ പി. മുഹമ്മദ് റഫീഖ്, സി. ഹബീബ് റഹ്മാന്‍, ജെ.പി.എച്ച്.എന്‍ നന്ദിനി, ആശ വര്‍ക്കര്‍ വിലാസിനി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."