സി.ബി.എസ്.ഇ; ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് ഉജ്ജ്വല വിജയം
മനാമ: സി.ബി.എസ്.ഇ. പത്താം കഌസ് പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളുകളെല്ലാം ഉജജ്വല വിജയം നേടി.
ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍, ഏഷ്യന്‍ സ്‌കൂള്‍, ന്യൂ മില്ലിനിയം സ്‌കൂള്‍, അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഇബ്‌ന് അല്‍ ഹൈത്തം ഇസ്ലാമിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളാണ് ഉജ്ജ്വ വിജയം നേടിയത്.
ഇന്ത്യയിലെ സ്‌കൂളുകളുടെ ആകെ വിജയ ശതമാനത്തേക്കാള്‍ ഏറെ മുന്നിലെത്താന്‍ ബഹ്‌റൈനിലെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും കഴിഞ്ഞതായാണ് വിലയിരുത്തല്‍
ബഹ്‌റൈനില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് തലസ്ഥാനത്തോട് അടുത്തുള്ള ഇന്ത്യന്‍ സ്‌കൂളിലാണ്. പരീക്ഷയെഴുതിയ 779 വിദ്യാര്‍ത്ഥികളില്‍ 99.5 ശതമാനം പേര്‍ ഇവിടെ വിജയിച്ചു. 11 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും ഏവണ്‍ ഗ്രേഡ് നേടിയിട്ടുമുണ്ട്.
500ല്‍ 487 മാര്‍ക്കു (97.4 ശതമാനം) വാങ്ങി ജൊഹാന്‍ ആഗിത് ഒന്നാം റാങ്കും 485 മാര്‍ക്കു വാങ്ങി അശ്വിന ഗണേശമൂര്‍ത്തി രണ്ടാം റാങ്കും 484 മാര്‍ക്കു വാങ്ങി നിതിന്‍ ജയദീപ് മൂന്നാം റാങ്കും കരസ്ഥമാക്കി. വിജയികളായ വിദ്യാര്‍ത്ഥികളേയും ഇതിന് കളമൊരുക്കിയ അദ്ധ്യാപകരേയും രക്ഷിതാക്കളേയും സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.എസ്.പളനിസാമി എന്നിവര്‍ അഭിനന്ദിച്ചു.
ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 167 വിദ്യാര്‍ത്ഥികളില്‍ 99 ശതമാനം പേര്‍ വിജയിച്ചു. തീര്‍ത്ഥാ സുരേഷ് (95.6 ശതമാനം), മുംതാസ് ഫാത്തിമ (95.2 ശതമാനം), അപൂര്‍വ രാമകൃഷ്ണന്‍ (94.8 ശതമാനം) എന്നിവര്‍ സ്‌കൂളിലെ ആദ്യ മൂന്നു റാങ്കുകള്‍ നേടി. ചെയര്‍മാന്‍ ഡോ. ടി.ടി.തോമസും ഡയറക്ടര്‍ ഡോ.വി..ഗോപാലനും പ്രിന്‍സിപ്പാള്‍ കെ.ഗോപിനാഥമേനോനും വിജയികളെ അഭിനന്ദിച്ചു.
ന്യൂ മില്ലിനിയം സ്‌കൂളില്‍ പരീക്ഷയെഴുതിയ 134 വിദ്യാര്‍ത്ഥികളും വിജയിച്ചു. 67 വിദ്യാര്‍ത്ഥികള്‍ 90 ശതമാനത്തിലേറെ മാര്‍ക്കു വാങ്ങിയപ്പോള്‍ 101 വിദ്യാര്‍ത്ഥികള്‍ക്ക് എണ്‍പതു ശതമാനത്തിലേറെ മാര്‍ക്കു ലഭിച്ചു. ഡോവ്‌ലിന്‍ മരിയാഞ്ചല്‍ ഫിഗരെദോ 97.2 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്കും ഹംറാ ഫാത്തിമ, സ്വസ്തിക പ്രശാന്ത് എന്നിവര്‍ 96.6 ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും ഫാത്തിമ സഹ്‌റ, വിശാഖ അശോക് മേത്ത, മായങ്ക് പഞ്ചിയാര, ദീക്ഷിതാ പിള്ളൈ എന്നീ വിദ്യാര്‍ത്ഥികള്‍ 95.6 ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി. വിജയികളെയും രക്ഷകര്‍ത്താക്കളെയും അദ്ധ്യാപകരെയും സ്‌കൂള്‍ ചെയര്‍മാന്‍ പദ്മശ്രീ ഡോ.രവി പിള്ളയും മാനേജിംഗ് ഡയറക്ടര്‍ ഗീതാ പിള്ളയും പ്രിന്‍സിപ്പാള്‍ അരുണ്‍ കുമാര്‍ ശര്‍മ്മയും അനുമോദിച്ചു.
ഏഷ്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 195 വിദ്യാര്‍ത്ഥികളും വിജയിച്ചു. 97.6 ശതമാനം മാര്‍ക്കു വാങ്ങി ഒന്നാം റാങ്കു നേടിയ ആരതി ഗോവിന്ദ രാജു ഐലന്‍ഡ് ടോപ്പര്‍ ആയി. 97 ശതമാനം മാര്‍ക്കോടെ ജൂനിയാ ജോയ്‌സ് ഫ്രാങ്ക് രണ്ടാം റാങ്കും 96.6 ശതമാനം മാര്‍ക്കു വീതം ലഭിച്ച ലക്ഷ്മിശ്രീ ചന്ദ്രയും നവ്യ ചെറിയത്തും മൂന്നാം റാങ്കും നേടി. വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും രക്ഷിതാക്കളേയും സ്‌കൂള്‍ ചെയര്‍മാന്‍ ജോസഫ് തോമസും പ്രിന്‍സിപ്പാള്‍ മോളി മാമ്മനും അഭിനന്ദിച്ചു.
അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇത്തവണയും നൂറു ശതമാനം വിജയം നേടി. 97.2 ശതമാനം മാര്‍ക്കു വാങ്ങിയ ഷമിലാ സായിക് ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങി സ്‌കൂള്‍ ടോപ്പര്‍ ആയി. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും രക്ഷിതാക്കളെയും സ്‌കൂള്‍ ചെയര്‍മാന്‍ അലി ഹസ്സനും ഡയറക്ടര്‍ മുഹമ്മദ് മഷൂദും പ്രിന്‍സിപ്പാള്‍ അമീന്‍ മുഹമ്മദ് അഹമ്മദും അഭിനന്ദിച്ചു.
ഇബ്‌ന് അല്‍ ഹൈത്തം ഇസ്ലാമിക് സ്‌കൂളില്‍ പരീക്ഷയെഴുതിയ 144 പേരും വിജയിച്ചു. 94 ശതമാനം മാര്‍ക്കോടെ ഫാത്തിമ ജാഫര്‍ ഒന്നാം റാങ്കും 93 ശതമാനം മാര്‍ക്കു വീതം നേടിയ ലക്ഷ്മി മനോജ് കാനാട്ട്, നസ്‌വ, ഫാത്തിമത്തുല്‍ നജാ അന്‍വര്‍ എന്നിവര്‍ രണ്ടാം റാങ്കും 92.8 ശതമാനം മാര്‍ക്കോടെ നയ്മാ ഖാന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. . വിജയികളെ സ്‌കൂള്‍ ചെയര്‍മാന്‍ ഷഖീല്‍ അഹമ്മദ് ആസ്മിയും പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് തയ്യബും അനുമോദിച്ചു.
വിജയികള്‍ക്ക് അനുമോദനങ്ങളുമായി പ്രവാസി സംഘടനകളും സ്ഥാപനങ്ങളും ഇവിടെ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."