താനൂരില്‍ ചികില്‍സിക്കാന്‍ ഡോക്ടര്‍മാരില്ല
താനൂര്‍: പകര്‍ച്ചവ്യാധി ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ താനൂര്‍ ഗവണ്മെന്റ് ആശുപത്രിയിലാണു രോഗികളെ ചികില്‍സിക്കാന്‍ ഡോക്ടര്‍മാരില്ലാത്തത്. ഡിഫ്തീരിയ ബാധിച്ചു വിദ്യാര്‍ഥി മരിക്കാനിടയായപ്പോള്‍ നിരവധി പേരാണു ഗവ. ആശുപത്രികളെ ആശ്രയിച്ചു പരിശോധനയ്ക്കെത്തുന്നത്.
മൂന്നു സ്ഥിര ഡോക്ടര്‍മാരും രണ്ടു നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് ഡോക്ടര്‍മാരുടേയും സേവനമാണു താനൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ വേണ്ടത്. രണ്ട് എന്‍. ആര്. എച്ച്.എം ഡോക്ടര്‍മാരുടെ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്. നിലവിലുള്ള മൂന്നു ഡോക്ടര്‍മാരില്‍ ഒരാളെ ആഴ്ചയില്‍ രണ്ടു ദിവസം താനാളൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ ചാര്‍ജും നല്കി. മത്സ്യത്തൊളിലാളികളുള്പ്പെടെയുള്ളവരുടെ പ്രതീക്ഷയാണു താനൂര്‍ ഗവ. ആശുപത്രി. ജില്ലയില്‍ തന്നെ ഡിഫ്തീരിയാ മരണം റിപ്പോര്‍ട്ട് ചെയ്തതു താനൂരിലായിരിക്കെ ഗവ.ആശുപത്രിയില്‍ മുന്‍കരുതലെടുക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാരെ നിയമിക്കാന്‍ പോലും അധികാരികള്‍ തയ്യാറാവുന്നില്ല.താനൂരില്‍ അടിയന്തിരമായി ഡോക്ടര്‍മാരെ നിയമിക്കണമെന്ന് താനൂര്‍ മുന്‍സിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."