HOME
DETAILS
MAL
പ്രകടനത്തിനു നേരെ കാര്‍ ഓടിച്ചു കയറ്റി; ഒരാള്‍ക്ക് പരുക്ക്
backup
March 28 2017 | 21:03 PM
പയ്യന്നൂര്‍: ജന ആരോഗ്യ സംരക്ഷണ സമിതി നടത്തിയ പ്രകടത്തിനു നേരെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു കയറി ഒരാള്‍ക്ക് പരുക്ക്. സമരസമിതി പ്രവര്ത്തകന് പി.പി ശേഖരനെ(53) പയ്യന്നര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേവല്‍ ഉദ്യോഗസ്ഥന്റെ കാറാണ് അപകടം വരുത്തിവച്ചത്. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. പ്രവര്‍ത്തകര്‍ രാമന്തളി സെന്‍ട്രലില്‍ നിന്നു സമരപന്തലിലേക്ക് പ്രകടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡരികില്‍ കൂടി നടക്കുകയായിരുന്ന ശേഖരന്റെ പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സമരക്കാര്‍ കാര്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ നേവല്‍ ഉദ്യോഗസ്ഥര്‍ വേഗത്തില്‍ അക്കാദമിക്കകത്തേക്ക് കാര്‍ ഓടിച്ചു പോയി. സംഭവത്തില്‍ പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."