HOME
DETAILS
MAL
കോടതി ഇടപെട്ടു; എം.സി.സി ജീവനക്കാര്‍ക്ക് ശമ്പളമായി
backup
March 28 2017 | 22:03 PM
തലശ്ശേരി: കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഐ.ഡി.ബി.ഐ ബാങ്കില്‍ അക്കൗണ്ട് എടുക്കാത്തു കാരണം ശമ്പളം നിഷേധിക്കപ്പെട്ട ജീവനക്കാര്‍ക്ക് ഹൈക്കോടതി ഇടപെടലിലൂടെ ശമ്പളം ലഭിച്ച് തുടങ്ങി. സ്റ്റാഫ് അസോസിയേഷന് ഭാരവാഹികളായ ടി.എം ദിനേഷ്കുമാര്‍, പി. പ്രമോദ് ഉള്‍പ്പെടെ എട്ട് ജീവനക്കാരുടെ ശമ്പളമാണ് എസ്.ബി.ഐയില്‍ അക്കൗണ്ടായതിനാല്‍ നല്‍കാതിരുന്നത്. അഡ്വ. കാളീശ്വരംരാജ, അഡ്വ. അരുണ എന്നിവര്‍ മുഖേന ജീവനക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ഓണക്കാലം മുതലാണ് ഇവരുടെ ശമ്പളം തടയപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."