HOME
DETAILS

ട്രഷറികളില്‍ കറന്‍സി ക്ഷാമം രൂക്ഷം

  
backup
March 28 2017 | 22:03 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%8d

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ ട്രഷറികളില്‍ കറന്‍സി ക്ഷാമം രൂക്ഷമായി. ഇതേതുടര്‍ന്ന് വര്‍ഷാവസാനം ട്രഷറികളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ കരുതല്‍ ധനത്തിന്റെ അളവ് കൂട്ടാന്‍ ധനവകുപ്പ് തീരുമാനിച്ചു.
ഏതാണ്ട് 13,000 കോടി രൂപയുടെ ബാധ്യതകളായിരിക്കും വര്‍ഷാന്ത്യത്തില്‍ തീര്‍ക്കേണ്ടത്. വലിയ ബാധ്യതകള്‍ ഒറ്റയടിക്ക് തീര്‍ക്കേണ്ടിവരുമെങ്കിലും ഒരുവിധത്തിലുള്ള ട്രഷറി നിയന്ത്രണവും വേണ്ടെന്ന് ധനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രണ്ടുകോടി രൂപയ്ക്കു മുകളിലുള്ള എല്ലാ ട്രഷറി ഇടപാടുകള്‍ക്കും ധനവകുപ്പിന്റെ അനുവാദം വേണമെന്ന വ്യവസ്ഥയില്‍ സാമ്പത്തികവര്‍ഷാന്ത്യത്തില്‍ ഇളവ് വരുത്താനുള്ള അപൂര്‍വ തീരുമാനവും ധനവകുപ്പ് കൈക്കൊണ്ടു.
അഞ്ചുകോടിക്കുമുകളിലുള്ള ഇടപാടുകള്‍ക്കു മാത്രം ധനവകുപ്പിന്റെ അനുമതി മതിയാകും.
ആവശ്യത്തിന് പണം ട്രഷറികളില്‍ ഉറപ്പുവരുത്താന്‍ ധനമന്ത്രി തോമസ് ഐസകും ധനകാര്യ അഡിഷനല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമും ട്രഷറികളിലേക്ക് പണമെത്തിക്കുന്ന ബാങ്കുകളുമായി ചര്‍ച്ച നടത്തി.
സംസ്ഥാനത്ത് ഭൂരിഭാഗം ട്രഷറികളും നോട്ടുക്ഷാമം നേരിടുന്ന സ്ഥിതിയാണ്. എസ്.ബി.ടി, എസ്.ബി.ഐ, കാനറബാങ്ക് എന്നിവയാണ് ട്രഷറികളില്‍ പണമെത്തിക്കുന്നത്. കറന്‍സി ചെസ്റ്റില്ലാത്ത ശാഖകളില്‍ നിന്ന് പണം എത്തേണ്ട ട്രഷറികളാണ് ബുദ്ധിമുട്ടുന്നത്. ഇങ്ങനെയുള്ള ട്രഷറികളിലെ കരുതല്‍തുക ഉയര്‍ത്താനാണ് തീരുമാനം.
പെന്‍ഷന്‍ ട്രഷറികളില്‍ 15 ലക്ഷം രൂപ വരെ നിലവില്‍ സൂക്ഷിക്കാം. ബാക്കിതുക ദിവസവും വൈകിട്ട് ബാങ്കിലടയ്ക്കണം. ചെറിയ ട്രഷറികളില്‍ ഈ പരിധി അഞ്ചുലക്ഷം രൂപ മുതലാണ്. ഇത് പത്തുലക്ഷം രൂപയാക്കി ഉയര്‍ത്തും. പദ്ധതിവിഹിതവും ശമ്പളവും പെന്‍ഷനും എല്ലാം ചേരുമ്പോള്‍ ട്രഷറിയില്‍ ഞെരുക്കമുണ്ടാകുമെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടെന്നാണ് തീരുമാനം. ട്രഷറികളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം നാളെ വൈകുന്നേരത്തിനുള്ളില്‍ എത്തിക്കാമെന്ന് ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്.
അതേ സമയം, പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി 9,500 കോടി രൂപയുടെവരെ ബില്ലുകള്‍ മാറാന്‍ നടപടി സ്വീകരിച്ചു. ജീവനക്കാരുടെയും അധ്യാപകരുടെയും ഈ മാസത്തെ ശമ്പളവും പെന്‍ഷനുമായി 3,500 കോടി രൂപ കൃത്യമായി വിതരണം ചെയ്യും. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ വര്‍ഷാന്ത്യത്തില്‍ വിവിധ ട്രഷറിനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
പണം കൊടുത്തുതീര്‍ക്കാനുള്ളതെല്ലാം അടുത്തവര്‍ഷത്തേക്ക് മാറ്റിവയ്ക്കുന്ന പ്രവണതയ്ക്കും മാറ്റംവരുത്തിയിട്ടുണ്ട്. 30ന് വൈകിട്ട് അഞ്ചുവരെ ബില്ലുകള്‍ ട്രഷറിയില്‍ നല്‍കാം. 30 വരെ ട്രഷറികളില്‍ സ്വീകരിച്ച ബില്ലുകളില്‍ 31ന് രാത്രി 12നു മുന്‍പ് മാറ്റിനല്‍കാന്‍ കഴിയാതെ വരുന്നവ ട്രഷറി ക്യൂവില്‍ ഉള്‍പ്പെടുത്തി ഏപ്രിലിലെ തുടര്‍ ദിവസങ്ങളില്‍ മാറിനല്‍കും.
നിശ്ചിത സമയപരിധിക്കുള്ളില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ട്രഷറികളില്‍ സമര്‍പ്പിക്കുന്ന ബില്ലുകള്‍ക്ക് ക്രമനമ്പരും സ്വീകരിച്ച സമയവും രേഖപ്പെടുത്തിയുള്ള ടോക്കണ്‍ ലഭ്യമാക്കും. ഈ ടോക്കണുകളുടെ മുന്‍ഗണനാക്രമത്തില്‍ മാത്രമായിരിക്കും ബില്ലുകള്‍ പാസാക്കുക.
ഏതെങ്കിലും കാരണവശാല്‍ ഇപ്രകാരം ടോക്കണ്‍ ലഭിച്ച ബില്ലുകള്‍ 31ലെ ട്രഷറി പ്രവൃത്തിസമയത്തിനുള്ളില്‍ മാറിനല്‍കാന്‍ സാധിക്കാതെ വന്നാല്‍ ബില്‍ തുക ലാപ്‌സാകില്ല. ആ ബില്ലുകള്‍ അടുത്ത സാമ്പത്തികവര്‍ഷത്തിലെ തുടര്‍ന്നുള്ള പ്രവൃത്തിദിനങ്ങളില്‍ മുന്‍ഗണനാക്രമത്തില്‍ മാറിനല്‍കും.
വകുപ്പുകള്‍ക്ക് 31നകം ചെലവഴിക്കാന്‍ കഴിയാത്ത തുക ഇ- ലെഡ്ജറിലേക്ക് മാറ്റി ഏപ്രില്‍മുതല്‍ ചെലവിടാം. ഒരു വകുപ്പിനും പദ്ധതിതുക നഷ്ടപ്പെടില്ല.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ അടുത്ത സാമ്പത്തികവര്‍ഷം തുടര്‍പദ്ധതിയായി ഏറ്റെടുക്കാം. ഏപ്രില്‍ ആദ്യംതന്നെ ഇതിന്റെ നിര്‍വഹണനടപടികളും തുടരാം. മുന്‍വര്‍ഷങ്ങളില്‍ സാമ്പത്തികവര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍തന്നെ ട്രഷറിനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ബില്‍തുകയുടെ വലിപ്പം നോക്കിയുള്ള നിയന്ത്രണങ്ങളായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 50 ലക്ഷം രൂപയ്ക്കുമുകളിലുള്ള എല്ലാ ചെലവുകള്‍ക്കും ധനവകുപ്പിന്റെ അനുമതി ആവശ്യമായിരുന്നു.
ക്ഷേമനിധി ബോര്‍ഡുകളില്‍നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നും പണം എടുത്തായിരുന്നു ട്രഷറിപൂട്ടല്‍ ഒഴിവാക്കിയിരുന്നത്. എന്നിട്ടും ഒട്ടേറെ ദിവസം ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാണ് പ്രവര്‍ത്തിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago