തപാല്‍ ജീവനക്കാരുടെ പണിമുടക്ക്: ഗ്രാമീണ ഡാക് സേവകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം: പി.കെ ശ്രീമതി
കണ്ണൂര്‍: തപാല്‍ വകുപ്പിലെ ഗ്രാമീണ ഡാക് സേവക് ജീവനക്കാരുടെ മിതവും ന്യായവുമായ ആവശ്യങ്ങള്‍ അംഗീകരിച്ചു രാജ്യവ്യാപകമായ നടത്തി വരുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തു തീര്‍പ്പാക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി.കെ ശ്രീമതി എം.പി.
കണ്ണൂര്‍ ഹെഡ് പോസ്‌റ്റോഫിസിന് മുന്നിലെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍. സമരം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിഷേധാത്മക സമീപനമാണ് തുടരുന്നതെങ്കില്‍ പാര്‍ലമെന്റിന് പുറത്ത് കക്ഷിരാഷ്ട്രീയത്തിനതീതമായി യോജിച്ച പ്രക്ഷോഭം വേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. കെ.കെ രാഗേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, സി.പി.എം ജില്ലാ സെക്രട്ടറി, പി. ജായരാജന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണയില്‍ എ.പി സുജികുമാര്‍ അധ്യക്ഷനായി. കെ.വി സുധീര്‍കുമാര്‍, ദിനു മൊട്ടമ്മല്‍, അനി കവിണിച്ചേരി, എം.വി കണ്ണന്‍, എം. ദാമോദരന്‍, ബേബി ആന്റണി, കെ.പി സംഗീത്, വിജേഷ് ഉണ്ണി, കെ. ജയരാജന്‍ സംസാരിച്ചു.
പ്രകടനത്തിന് ബി.പി രമേശന്‍, ഇ. മനോജ് കുമാര്‍, പി. മോഹനന്‍, പി.ടി പ്രേമദാസന്‍ നേതൃത്വം നല്‍കി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ന് വൈകിട്ട് 4.30ന് സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പിലും പയ്യന്നൂരുലും പോസ്‌റ്റോഫിസുകള്‍ കേന്ദ്രീകരിച്ച് നഗരത്തില്‍ ബഹുജന പ്രകടനം നടത്തും. വിവിധ രാഷ്ട്രീയ ട്രേഡ് യൂനിയന്‍ നേതാക്കള്‍ സംബന്ധിക്കും. നാളെ കണ്ണൂര്‍ ഹെഡ് പോസ്‌റ്റോഫിസിന് മുന്നില്‍ രാവിലെ 10ന് കൂട്ടഉപാവാസം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."