പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: തിരുവനന്തപുരം സ്വദേശിക്ക് അഞ്ചുവര്‍ഷം തടവ്
തലശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം തടവും പിഴയും. തിരുവനന്തപുരം പൂന്തുറ സ്വദേശി വിളവികത്ത് ജോണ്സണ് എന്ന ജോണ്‍ ബ്രിട്ടോ ജോണിനെ (47) യാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എന്‍ വിനോദ് ശിക്ഷിച്ചത്.
പ്രായപൂര്‍ത്തിയാകാത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയടക്കാനുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. പോക്സോ നിയമ പ്രകാരം അഞ്ചുവര്‍ഷം തടവും 15,000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധികതടവ് അനുഭവിക്കണം. പിഴ ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായാല്‍ നല്‍കണമെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി. ശിക്ഷ ഒന്നിച്ച് അനുഭവിക്കാമെന്ന് കോടതി വ്യക്തമാക്കിയതിനാല്‍ അഞ്ചുവര്‍ഷം തടവും 25,000 രൂപ പിഴയും അടച്ചാല്‍ മതി.
2015 ഒക്ടോബര്‍ 10നാണ് കേസിനാസ്പദ സംഭവം. പ്രതി കണ്ണൂര്‍ സിറ്റി ബീച്ച് റോഡില്‍ മത്സ്യ ബന്ധനത്തിനെത്തി താമസിച്ച് വരുന്നതിനിടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രോസിക്യൂഷന് വേണ്ടി ബീന കാളിയത്ത് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."