HOME
DETAILS
MAL
മഴ; സഞ്ചാരികളൊഴിഞ്ഞ് ഊട്ടി
backup
July 02 2016 | 03:07 AM
ഗൂഡല്ലൂര്‍: മഴ പെയ്തു തുടങ്ങിയതോടെ ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും നിലച്ചു. ഊട്ടിയിലെ ബൊട്ടാണിക്കല്‍ ഗാര്ഡന്, റോസ് ഗാര്ഡന്, ബോട്ട് ഹൗസ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം വിനോദ സഞ്ചാരികളെത്തുന്നതില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. മഴ ശക്തമായതോടെ കടുത്ത തണുപ്പാണനുഭവപ്പെടുന്നത്. ഇതും സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. സഞ്ചാരികളേറെയെത്തുന്ന ഊട്ടി-മേട്ടുപാളയം പര്‍വത ട്രെയിനിലും യാത്രക്കാര്‍ കുറവാണ്. വര്‍ഷകാലത്ത് മണ്ണിടിഞ്ഞും മരം വീണും ട്രെയിന്‍ ഗതാഗതം മുടങ്ങുന്നത് പതിവാണ്. ഇതും യാത്രക്കാര്‍ കുറയാന്‍ കാരണമാകുന്നുണ്ട്. സഞ്ചാരികളെത്താതായതോടെ വ്യാപാരികളും പ്രതിസന്ധിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."