വടക്കാഞ്ചേരി വ്യതിചലന റോഡ് : വിദഗ്ധ സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു
വടക്കാഞ്ചേരി : സംസ്ഥാന പാതയില്‍ വടക്കാഞ്ചേരി നഗരഹൃദയത്തില്‍ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ നിര്‍ദ്ദേശിച്ച നിര്‍ദ്ദിഷ്ഠ വ്യതിചലന റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച 20 കോടി രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു.
ഇതിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡ് നിര്‍മിക്കാനുദ്ദേശിയ്ക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സാധ്യതകള്‍ വിലയിരുത്തി.
കഴിഞ്ഞ 28ന് വടക്കാഞ്ചേരിഗസ്റ്റ് ഹൗസില്‍ മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം നടന്നിരുന്നു.
വടക്കാഞ്ചേരി റെയില്‍വേ ലൈനിന് സമാന്തരമായി പത്താംകല്ല് മുസ്‌ലിം പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച് ഭരതന്‍ റോഡിലൂടെ അകമല അമ്പലത്തിന് സമീപം ഓവര്‍ ബ്രിഡ്ജ് നിര്‍മിച്ച് സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന വിധത്തിലാണ് ക്രമീകരണം.
റെയില്‍വേ, വനഭൂമികള്‍ ഒഴിവാക്കിയാകും നിര്‍മാണം ഭാവി വികസനം ലഷ്യമിട്ട് കുറാഞ്ചേരി വ്യാസ, കുമ്പളങ്ങാട് കാഞ്ഞിരക്കോട്, ഒന്നാംകല്ല് പരുത്തി പ്ര, എന്നിവിടങ്ങളിലെ വ്യതിചലന റോഡിനെ കുറിച്ചും മാരാത്ത് കുന്ന് റോഡിന് വികസനവും, പാര്‍ളിക്കാട് വടക്കാഞ്ചേരി പാരലല്‍ റോഡ് വികസനത്തെ കുറിച്ചും പഠനം നടത്തുന്നതിനും തീരുമാനമായിട്ടുണ്ട്.വ്യതിചലന റോഡിന് അഞ്ചര കിലോമീറ്റര്‍ നീളവും, 15 മീറ്റര്‍ വീതിയും ഉണ്ടാകും.
ഡിസൈന്‍ സര്‍വേ ഒരു മാസത്തിനകം പൊതുമരാമത്ത് നിരത്ത് വിഭാഗം പൂര്‍ത്തിയാക്കും.
റോഡ് യാഥാര്‍ഥ്യമാകുമ്പോള്‍ നഗരസഭയോട് തൊട്ട് കിടക്കുന്ന തെക്കുംകര പഞ്ചായത്തിന്റെ വികസന മുന്നേറ്റത്തിനും വഴിവെക്കും.
പുന്നംപറമ്പ് ജങ്ഷന്റെ വികസനം യാഥാര്‍ഥ്യമാകും.
പീച്ചി വാഴാനി കോറിഡോറിലൂടെ ടൂറിസ വികസന മുന്നേറ്റവും ഉറപ്പാക്കും.
ഷൊര്‍ണൂര്‍ മണ്ണുത്തി ബൈപാസ് കൂടി യാഥാര്‍ഥ്യമാകുന്നതോടെ ഷൊര്‍ണൂരില്‍ നിന്ന് എറണാംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് കിലോമീറ്ററുകള്‍ ലാഭിക്കാനാകുമെന്നതും പ്രത്യേകതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."