HOME
DETAILS
MAL
തോടും പൊതുവഴിയും കൈയേറിയതായി പരാതി
backup
July 02 2016 | 03:07 AM
പേരാമ്പ്ര: പേരാമ്പ്ര-ചേനായി റോഡിനോടു ചേര്‍ന്ന തോടും പൊതുവഴിയും സ്വകാര്യ വ്യക്തി കൈയേറിയതായി പരാതി. വയങ്ങോട്ടുമ്മല്‍ നീരൊഴുക്കുള്ള തോട് 50 മീറ്ററോളം മണ്ണിട്ടു മതില് കെട്ടി കൈയേറിയിരിക്കുകയാണെന്നും പൊതുമരാമത്തു വകുപ്പിന്റെ കള്‍വര്‍ട്ട് തകര്‍ക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
ഗ്രാമപഞ്ചായത്ത് അനധികൃത കൈയേറ്റത്തിന് അനുവാദം നല്‍കിയതായും പ്രദേശവാസികള്‍ ആരോപിച്ചു. റിയല്‍ എസ്റ്റേറ്റ് താല്പര്യങ്ങള്ക്കായി പൊതുതോടും വഴിയും മണ്ണിട്ടു നികത്തുന്നതിനെതിരേ ശക്തമായ സമരങ്ങള്‍ക്കു നേതൃത്വം നല്കുമെന്നു നാട്ടുകാര്‍ മുന്നറിയിപ്പു നല്കി. ഇനിനെതിരേ ഗ്രാമപഞ്ചായത്ത്, വില്ലേജ്, കൃഷിഭവന് അധികൃതര്‍ക്കു നാട്ടുകാര്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."