സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരേയുള്ള നീക്കം അപലപനീയം: മുസ്‌ലിം ലീഗ്
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ ചരിത്രം ഭാവി തലമുറക്കും ചരിത്രാന്വേഷികള്‍ക്കും പ്രയോജനമാകും വിധം പ്രസിദ്ധീകരിക്കുന്നതിന് മുന്‍കൈയെടുത്ത സാംസ്‌കാരിക പ്രവര്‍ത്തകരെയും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെയും ജനമധ്യത്തില്‍ അവഹേളിക്കുന്ന ചില സംഘടനകളുടെ നിലപാട് തീര്‍ത്തും അപലപനീയമാണെന്ന് മുസ് ലിം ലീഗ് നിയോജക മണ്ഡലം നേതൃയോഗം അഭിപ്രായപ്പെട്ടു.
ചരിത്ര ഗ്രന്ഥത്തിനെതിരെയുള്ള വിമര്‍ശനങ്ങളിലും അപവാദ പ്രചരണങ്ങളിലും പ്രകടമാകുന്നത് ഗ്രന്ഥകര്‍ത്താവ് കെ.പി.എസ് പയ്യനെടത്തോടും സാംസ്‌കാരിക പ്രവര്‍ത്തകരോടുമുള്ള അസഹിഷ്ണുതയും രാഷ്ട്രീയ വിരോധവുമാണ്.
ചരിത്ര യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും ബോധപൂര്‍വ്വം മറച്ചു പിടിക്കാനുള്ള ഹീനശ്രമവും ഇതിനു പിന്നിലുണ്ട്.സാംസ്‌കാരിക ഫാസിസത്തിനെതിരായ ചെറുത്ത് നില്‍പ്പ് അനിവാര്യമായ ഘട്ടത്തില്‍ ഏതാനും ചില യുവജന സംഘടനകള്‍ ദുരഭിമാനം വെച്ചു പുലര്‍ത്തുകയും വ്യക്തിവിരോധം തീര്‍ക്കുകയുമാണെന്നും യോഗം കുറ്റപ്പെടുത്തി.
നിയോജകമണ്ഡലം കമ്മിറ്റിയുടെ ഇഫ്ത്താര്‍ സംഗമം ജൂണ്‍ 3 ന് ഹില്‍വ്യൂ ടവറില്‍ നടക്കും. പഞ്ചായത്ത്- ശാഖാതല റമസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് ടി.എ.സലാം മാസ്റ്റര്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍,നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍,എം.മമ്മദ് ഹാജി, അച്ചിപ്ര മൊയ്തു, കെ.ആലിപ്പുഹാജി,തച്ചമ്പറ്റ ഹംസ,ഒ.ചേക്കു,ടി.കെ. മരക്കാര്‍,എം.കെ.ബക്കര്‍,ഹമീദ് കൊമ്പത്ത്, ഹുസൈന്‍ കളത്തില്‍, റഷീദ് മുത്തനില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."