മുദ്രപത്രത്തിന് ക്ഷാമം സൃഷ്ടിച്ച് സര്‍ക്കാര്‍ കൊള്ള
പാലക്കാട്: മുദ്രപത്രത്തിന് ക്ഷാമം സൃഷ്ടിച്ച് സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍. മൂന്ന്് മാസമായി സംസ്ഥാനത്ത് ഇരുപത്, അന്‍പത്,നൂറ് രൂപയുടെ മുദ്രപത്രങ്ങള്‍ കിട്ടാനില്ല. പകരം അഞ്ഞൂറ് രൂപയുടെ മുദ്രപത്രങ്ങളാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്.
അന്‍പത് രൂപ മുടക്കേണ്ടിടത്ത് അഞ്ഞൂറ് രൂപ മുടക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി സമയത്ത് സര്‍ക്കാറിനത് വന്‍ വരുമാനമണെങ്കിലും ജനങ്ങള്‍ക്കത് താങ്ങാന്‍ കഴിയാത്ത നഷ്ടമാണ്. ഇരട്ടിതുകയുടെ മുദ്രപത്രങ്ങള്‍ നിസ്സാര ആവശ്യങ്ങള്‍ക്ക് പോലും വാങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. ജനന-മരണ സര്‍ട്ടിഫിക്കറ്റ്,വിവാഹ സര്‍ട്ടിഫിക്കറ്റ്, ആധാരപകര്‍പ്പ് തുടങ്ങിയവക്ക് അന്‍പത് രൂപയുടെ മുദ്രപത്രവും, രജിസ്റ്റര്‍ ചെയ്യാത്ത വാടക കരാര്‍, സത്യവങ്മൂലം തുടങ്ങിയവക്ക് നൂറ് രൂപയൂടെ മുദ്രപത്രവും, വാടക കാരാര്‍, സമ്മതപത്രം തുടങ്ങിയവയ്ക്ക് ഇരുനൂറ് രൂപയുടെ മുദ്രപത്രവുമാണ് ഉപയോഗിക്കുന്നത്.
ഇത്തരം ആവശ്യങ്ങള്‍ക്കുള്ള മുദ്രപത്രങ്ങള്‍ വളരെ കുറവു മാത്രമാണ് കിട്ടുന്നത്. അന്‍പത് നൂറ് രൂപയുടെ മുദ്രപത്രങ്ങള്‍ കിട്ടാനില്ലാത്തതിനാല്‍ അത്യാവശ്യക്കാര്‍ അഞ്ഞൂറ് രൂപയുടെ മുദ്രപത്രം വാങ്ങേണ്ടിവരുന്നു.ഇതിലൂടെ സര്‍ക്കാര്‍ ചുളിവില്‍ അമിത ലാഭം കൊയ്ത് സാധാരണക്കാരെ കൊള്ളയടിക്കുകയാണ്. സ്‌കൂള്‍ പ്രവേശനം ആരംഭിക്കുന്ന ഈ സമയത്ത് ജനനസര്‍ട്ടിഫിക്കറ്റിന് വലിയ ആവശ്യമാണ്്.
താഴ്ന്ന മൂല്യത്തിന്റെ മുദ്രപത്രങ്ങള്‍ കിട്ടാനില്ലാത്തതിനാല്‍ അഞ്ഞൂറ് രൂപ മുടക്കിയാണ് ജനനസര്‍ട്ടിഫിക്കറ്റ് സാധാരണക്കാര്‍ക്ക് ഉണ്ടാക്കേണ്ടി വരുന്നത്. അഞ്ഞൂറ് രൂപയുടെ മുദ്രപത്രങ്ങള്‍ പഞ്ചായത്തുകളില്‍ സ്വീകരിക്കാത്തതും സാധാരണ ജനങ്ങളെ ഒരുപാട് വലയ്ക്കുകയാണ്. സര്‍ക്കാറിന്റെ ഇത്തരത്തിലുള്ള നിയമനടപടികളില്‍ നിസ്സഹായാരാവുകയാണ് പാവപ്പെട്ട ജനങ്ങള്‍.
പരാതി വ്യാപകമായത്തോടെ അഞ്ചും പത്തും രൂപയുടെ മുദ്രപത്രങ്ങള്‍ പൊടി തട്ടിയെടുത്ത് ജനങ്ങള്‍ക്ക് നല്‍കി. ഉയര്‍ന്ന രൂപയുടെ മുദ്രപത്രങ്ങളില്‍ സീല്‍ ചെയ്ത് മൂല്യം കുറഞ്ഞവയായി ഉപയോഗിക്കാനും, ലഭ്യമായ മുദ്രപത്രങ്ങളുടെ മൂല്യം താഴെ ഇറക്കി കാണിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അഞ്ച,് പത്ത് രൂപയുടെമുദ്രപത്രങ്ങളില്‍ അന്‍പത് നൂറ് രൂപ മുദ്രപത്രങ്ങളുടെ സീല്‍ പതിച്ചും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ഈ പത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ അധികമായതിനാല്‍ വേഗത്തില്‍ കഴിയുന്നതിനാല്‍ ദൂരങ്ങളില്‍ നിന്ന് രജിസ്‌ട്രേഷനെത്തുന്നവര്‍ക്ക് മുദ്രപത്ര ക്ഷാമം നേരിടേണ്ട അവസ്ഥയാണ്. ഭൂമി രജിസ്ട്രഷനെ ഇത് കാര്യമായി ബാധിച്ചതിനാല്‍ രജിസ്ട്രഷന്‍ നിരക്ക് നാലില്‍ ഒന്നായി കുറഞ്ഞിരിക്കുകയാണ്. കൃത്യമായ സ്റ്റോക്കെടുത്ത് ഓര്‍ഡര്‍ നല്‍കേണ്ടി വന്നതിലുള്ള വീഴ്ചയാണ് ക്ഷാമത്തിന് കാരണമെന്ന് രജിസ്ട്രഷന്‍ രംഗത്തുള്ളവര്‍ പറയുന്നത്. നാസിക്കില്‍ നിന്നാണ് സംസ്ഥാനത്ത് മുദ്രപത്രം അച്ചടിച്ചിറക്കുന്നത്. നാസിക്ക് സെക്യുരിറ്റി പ്രശ്‌നവും മുദ്രപത്ര ലഭ്യമില്ലായ്മയുടെ കാരണമാണ്. മുദ്രപത്ര കച്ചവടത്തിലെ സര്‍ക്കാറിന്റെ മുതലാളിത്തപരമായ ഇടപെടല്‍ രജിസ്ട്രഷന്‍ രംഗത്ത് കനത്ത ഇടിവുണ്ടാക്കിയുണ്ടാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."