ഉപതെരഞ്ഞെടുപ്പ്: ലോക്സഭ, നിയമസഭ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് തിരിച്ചടി
ന്യൂഡല്‍ഹി: കൈരാനയുള്പെടെ ലോക്സഭാ മണ്ഡലങ്ങളിലെയും പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മിക്കയിടത്തും ബി.ജെ.പിക്ക് തിരിച്ചടി. പാര്‍ട്ടിയുടെ പ്രധാന മണ്ഡലമായിരുന്ന ഉത്തര്‍പ്രദേശിലെ കൈരാനയില്‍ പോലും ബഹുദൂരം പിന്നിലാണ് ബി.ജെ.പി സ്ഥാനാര്‍ഥി. മഹാരാഷ്ട്രയിലെ ഭണ്ഡാരഗോണ്ഡിയയില് എന്‍.സി.പിയാണ് മുന്നേറുന്നത്. നാഗാലാന്‍ഡിലെ ഒരേഒരു ലോക്സഭാ മണ്ഡലത്തില്‍ എന്‍.ഡി.പി.പിയാണ് മുന്നില്‍. മാഹാരാഷ്ട്രയിലെ തന്നെ പാല്‍ഘറിലാണ് ബി.ജെ.പി ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്.
നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പി തിരിച്ചടി നേരിടുകയാണ്. കേരളത്തിലെ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ രണ്ടിടത്ത് മാത്രമാണ് ബി.ജെ.പിക്ക് ലീഡ് നിലനിര്‍ത്താന്‍ സാധിക്കുന്നുള്ളു. ഉത്തരാഖണ്ഡിലെ തരള്ളി, ജാര്‍ഖണ്ഡിലെ ഗോമിയ മണ്ഡലങ്ങളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്.
ആറിടത്ത് കോണ്‍ഗ്രസും മുന്നിടത്ത് മറ്റ് പ്രാദേശിക പാര്‍ട്ടികളും ലീഡ് ചെയ്യുന്നു. യു.പിയിലെ തന്നെ നൂര്‍പൂരില്‍ സമാജ്് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി നഈമുല്‍ ഹസനാണ് മുന്നില്‍ നില്‍ക്കുന്നത്. കര്‍ണാടകയിലെ ആര്.ആര് നഗറില്‍ കോണ്‍ഗ്രസ് ജയം ഉറപ്പിച്ച മട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."