ചെറുകിട ജലസേചന പദ്ധതികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും: മന്ത്രി
പേരാമ്പ്ര: സംസ്ഥാനത്ത് വന്‍കിട വൈദ്യുത പദ്ധതികളേക്കാള്‍ ചെറുകിട ജലസേചന പദ്ധതികളേയും സോളാര്‍ വൈദ്യുത പദ്ധതികളേയും പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വൈദ്യുത വകുപ്പു മന്ത്രി എം.എം മണി.
പേരാമ്പ്ര നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി 33 കെ.വി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ഉല്‍പാദനത്തേക്കാള്‍ നഷ്ടമാണ് പ്രസരണത്തിലൂടെ ഉണ്ടാവുന്നത്. സാങ്കേതികവും ശാസ്ത്രീയവുമായ പരിഹാരം കണ്ടെത്തി മെച്ചപ്പെട്ട നിലയില്‍ വൈദ്യുതി മേഖലയെ മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വൈദ്യുതിയുടെ അനാവശ്യമായ ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ നമുക്ക് പ്രയാസപ്പെടേണ്ടി വരുമെന്നും മഴ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലുംഇത്തവണ ലോഡ് ഷെഡിങ് ഇല്ലാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി അധ്യക്ഷനായി. മന്ത്രി ടി.പി രാമകൃഷ്ണന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു. കെ.എസ് ഇ.ബി ഡയറക്ടര്‍ ഡോ.ബി. ശിവദാസന്‍, മുന്‍ എം.എല്‍.എ.മാരായ എ.കെ.പത്മനാഭന്‍, കെ. കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.കെ ബാലന്‍, ശാലിനി ബാലകൃഷ്ണന്‍, സുജാത മനക്കല്‍, അജിത പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം റീന പേരാമ്പ്ര, പി.എം കുഞ്ഞിക്കണ്ണന്‍ നൊച്ചാട്, ബ്ലോക്ക് മെമ്പര്‍ സുനീഷ്, രാജന്‍ മരുതേരി, എസ്.കെ അസ്സയിനാര്‍, എന്‍.പി ബാബു, ഇ. കുഞ്ഞിരാമന്‍, എന്‍. ഹരിദാസന്‍, കെ.പി ആലിക്കുട്ടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."