പൊലിസുകാരെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍
കോവളം: പിടികൂടാനെത്തിയ മൂന്ന് പൊലീസുകാരെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി പൂവ്വാര്‍ സ്വദേശി ജോണ്സന് എന്ന കരാട്ടെ ജോണി (36) രണ്ടു വര്‍ഷത്തിനു ശേഷം പൊലിസ് പിടിയിലായി. സിറ്റി പൊലിസ് കമ്മിഷണറുടെ കീഴിലുള്ള ഷാഡോ പൊലിസ് സംഘമാണ് തിരുവനന്തപുരത്ത് പി.എം.ജി ജങ്ഷന് സമീപത്ത് വെച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രതിയെ ഇന്നലെ സന്ധ്യയോടെ പിടികൂടി കോവളം പൊലിസിന് കൈമാറി.
2015 ഏപ്രിലില്‍ കോവളത്ത് രാത്രി എട്ടുമണിയോടെയാണ് ഇയാള്‍ പൊലിസുകാരെ കുത്തിപ്പരുക്കേല്‍പിച്ച ശേഷം രക്ഷപ്പെട്ടത്. പൂവാര്‍ സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയായിരുന്ന ജോണി രാത്രിയോടെ കോവളം ബീച്ചിലെത്തിയതായി വിവരം കിട്ടിയ അന്നത്തെ പൂവാര്‍ സി.ഐ കോവളം സ്റ്റേഷനിലെ പൊലിസുകാര്‍ക്ക് വിവരം കൈമാറി പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു കോവളം സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിള്‍ മാരായ വിദ്യാസാഗര്‍, ദിനേഷ്കുമാര്‍, ജിജി എന്നീ മൂന്ന് പൊലിസുകാര്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മൂവരെയും കുത്തിപ്പരുക്കേല്‍പിച്ചശേഷം രക്ഷപ്പെടുകയായിരുന്നു.സംഭവത്തില്‍ കൃത്യവിലോപം കാണിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നു കോവളം സ്റ്റേഷനിലെ നൈറ്റ് ഡ്യൂട്ടിയുടെ ചാര്‍ജു വഹിച്ചിരുന്ന അഡീഷണല്‍ എസ്.ഐയെ സസ്പെന്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെയുള്ള ഡിപ്പാര്‍ട്ടുമെന്റ് തല അന്വേഷണം നടന്നുവരുകയാണ്. കോവളം, വിഴിഞ്ഞം, പൂവാര്‍ തുടങ്ങിയ സ്റ്റേഷനുകളിലായി പ്രതിക്കെതിരെ 22 ഓളം കേസുകള്‍ നിലവിലുള്ളതായും ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും വിഴിഞ്ഞം സി.ഐ കെ.ആര്.ബിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."