കൈരാനയില്‍ ബിജെപി തകര്‍ന്നടിഞ്ഞു; ആര്‍എല്‍ഡി സ്ഥാനാര്‍ഥിക്ക് 55000 വോട്ടിന്റെ ഭൂരിപക്ഷം
കൈരാന: ഉത്തര്‍പ്രദേശിലെ കൈരാന ലോക്സഭ മണ്ഡലത്തില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ബിജെപിയുടെ സിറ്റിംഗ് സീറ്റായ ഇവിടെ ആര്‍എല്‍ഡി വന്‍ വിജയം നേടി.
ആര്‍എല്‍ഡി സ്ഥാനാര്‍ഥി ബീഗം തപസ്സും ഹസന് 55000 വോട്ടുകള്‍ക്കാണ് ബിജെപിയുടെ മ്രിഗന്ഗാ സിങിനെ പരാജയപ്പെടുത്തിയത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഖൊരക്പൂരിലും മറ്റൊരു മണ്ഡലമായ ഫുല്‍പുരിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വന്‍ പരാജയമായിരുന്നു ബിജെപിക്കു നേരിടേണ്ടിവന്നത്. ആ തോല്‍വിയുടെ നടുക്കംവിട്ടുമാറും മുന്‍പേ കൈരാനയിലും പാര്‍ട്ടി തകര്‍ന്നടിഞ്ഞു.
കൈരാന പിടിച്ചടക്കുകയെന്നത് പാര്‍ട്ടിക്ക് അഭിമാനപ്രശ്നമായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ വര്‍ഗീയ കാര്‍ഡിറക്കിയായിരുന്നു പ്രചാരണം.
കൈരാന പിടിച്ചടക്കിയതോടെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യത്തിന് ആത്മ വിശ്വാസം വര്‍ധിച്ചു. സമാജ്വാദി പാര്‍ട്ടിയും ബി എസ്പിയും കോണ്‍ഗ്രസും ആര്‍എല്‍ഡി സ്ഥാനാര്‍ഥിയെ പിന്തുണച്ചു. നാകുര്‍, ഗംഗോ, താന ഭവന്, ഷാംലി, കൈരാന എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കൈരാന ലോക്സഭ മണ്ഡലം.
ബിജെപി എംപി ഹുക്കും സിംഗിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."