ഉഴവൂര്‍ ഗവണ്‍മെന്റ് ആശുപത്രിക്ക് ഗ്രാമപഞ്ചായത്ത് കെട്ടിട നമ്പര്‍ അനുവദിച്ചു
കുറവിലങ്ങാട്: ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ ഗവ. സ്‌പെഷ്യാലിറ്റി ആശുപത്രിക്കുവേണ്ടി നിര്‍മിച്ച കെട്ടിട സമുച്ചയത്തിന് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇന്ന് കെട്ടിട നമ്പര്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ ഉഴവൂര്‍ ഗവ. ആശുപത്രിക്ക് ഢകകക480 അ നമ്പര്‍ പ്രകാരം മെഡിക്കല്‍ ഓഫിസറുടെ പേരില്‍ ഉടമസ്ഥാവകാശ സാക്ഷ്യപത്രമാണ് അനുവദിച്ചിരിക്കുന്നത്.
ഉഴവൂര്‍ പഞ്ചായത്ത് ഓഫിസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.റ്റി. മേരി, വൈസ്പ്രസിഡന്റ് പി.എല്‍. എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കോസ് എന്നിവരുടേയും ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരുടേയും സാന്നിദ്ധ്യത്തില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യ്ക്ക് പഞ്ചായത്ത് സെക്രട്ടറി ഒ.എം. മത്തായി കെട്ടിട നമ്പര്‍ ഇട്ടതിന്റെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് കൈമാറുകയായിരുന്നു. ഉഴവൂര്‍ ആശുപത്രിയുടെ ഭാവികാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വികസനാവശ്യങ്ങള്‍ സംബന്ധിച്ച് ഉഴവൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരുമായി എം.എല്‍.എ. തുടര്‍ന്ന് ചര്‍ച്ച നടത്തി.
ആശുപത്രി കെട്ടിടത്തിന് ഗ്രാമപഞ്ചായത്ത് നമ്പറിട്ടതിനെ തുടര്‍ന്ന് വളരെ അടിയന്തിരമായി ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തും ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസറും എച്ച്.റ്റി. വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷ മരങ്ങാട്ടുപള്ളി കെ.എസ്.ഇ.ബി. ഓഫിസില്‍ സമര്‍പ്പിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിച്ച് ബന്ധപ്പെട്ട ഫയല്‍ ഇന്നുതന്നെ പാലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 28 ന് പാലാ കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറും ആവശ്യമായ പരിശോധന നടത്തി ഉത്തരവു പുറപ്പെടുവിക്കുന്നതു സംബന്ധിച്ച് ധാരണയുണ്ടാക്കിയതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."