ഇടുക്കി മെഡിക്കല്‍ കോളജ്: വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നു
തൊടുപുഴ : ഇടുക്കി മെഡിക്കല്‍ കോളജ് നിര്‍മാണത്തില്‍ നടന്നക്രമക്കേടുകളെക്കുറിച്ചും ഉപകരണങ്ങള്‍ വാങ്ങിയതില്‍ നടന്ന തിരിമറികളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നു. മെഡിക്കല്‍ കോളജ് സ്‌പെഷല്‍ ഓഫിസറുടെ പൂര്‍ണമായ നിയന്ത്രണത്തിലായിരുന്നു 2014-15 ല്‍ ഉപകരണങ്ങള്‍ വാങ്ങിയതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും.
സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോക്കായിരുന്നു മെഡിക്കല്‍ കോളജിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും ഉപകരണങ്ങള്‍ വാങ്ങുന്നതിന്റെയും ചുമതല. കെട്ടിട നിര്‍മാണം ലീ-കണ്‍സെക്ഷന്‍ കമ്പനിക്കും ഫര്‍ണിച്ചര്‍ സിഡ്‌കോയിക്കും, ലാബ് ഉപകരണങ്ങള്‍- മോഡോന്‍ ലാബിനും,നെറ്റ് വര്‍ക്ക്-എം.വി.എസ് ഗ്ലോബല്‍ സെലുഷ്യന്‍സിനും പരീക്ഷഹാള്‍ ഉപകരണങ്ങളള്‍-സൈറ്റിഫിക്ക് സര്‍വ്വേ ഇന്‍സ്ട്രമെന്റിനും,ലൈബ്രറി ബുക്ക്-കാലിക്കട്ട് ബുക്ക്‌സിനും തുടങ്ങിയവ വിവിധ ഏജന്‍സികള്‍ക്ക് കിറ്റ്‌കോ സബ് നല്‍കുകയായിരുന്നു.
നിര്‍മാണത്തിലും ഉപകരണങ്ങള്‍ വാങ്ങിയതിലും പ്രിന്‍സിപ്പലിന്റെ പോലും അനുമതിയില്ലാതെ സ്‌പെഷ്യല്‍ ഓഫിസര്‍ നേരിട്ടുള്ള ഇടപെടലിലൂടെയായിരുന്നു നടത്തിരുന്നത്. നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ശക്തമായി എതിര്‍ത്ത കിറ്റ്‌കോയുടെ എഞ്ചിനിയറെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു.
2014 സെപ്തംബറില്‍ മെഡിക്കല്‍ കോളജിലേക്ക് ലോറിയില്‍ കൊണ്ട് വന്ന ഫര്‍ണിച്ചറുകള്‍ തുരുമ്പിച്ചതും ഗുണനിലവാരം ഇല്ലാത്തതെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപകരണങ്ങള്‍ വാഹനത്തില്‍ നിന്നും ഇറക്കുവാന്‍ സമ്മതിക്കാതെ നാട്ടുകാര്‍ തടഞ്ഞിരുന്നു.
പൊലിസ് സംഭവസ്ഥലത്തെത്തി ഫര്‍ണിച്ചറുകള്‍ മടക്കിവിട്ടു. എന്നാല്‍ പിന്നീട് നാട്ടുകാര്‍ പോയതിന്‌ശേഷം രാത്രിയില്‍ തിരികെ കൊണ്ടുവന്ന് വീണ്ടു ഇറക്കുകയായിരുന്നു. ലൈബ്രറിലേക്ക് വാങ്ങിയ രണ്ടായിരം പുസ്തകങ്ങളില്‍ മെഡിക്കല്‍ കോളജിനാവശ്യമില്ലാത്തതായി അധ്യാപകര്‍ കണ്ടെത്തിയ 633 പൂസ്തകങ്ങള്‍ ലൈബ്രറിയില്‍ വെയ്ക്കാതെ മറ്റെരുമുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫര്‍ണിച്ചറില്‍ ഭൂരിഭാഗവും ഉപയോഗിക്കാന്‍ കഴിയാത്തവസ്ഥയിലാണ്.
അലമാരകള്‍ തുറക്കാന്‍ കഴിയുന്നില്ല. ക്ലിനിക്കല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി വാങ്ങിയ ഉപകരണങ്ങള്‍ മുറികളില്‍ കൂട്ടിയിട്ടിരിക്കുകയാണ് .ഉപകരണങ്ങളുടെ ഗുണനിലവാരകുറവുകള്‍ സംബന്ധിച്ച് പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."